സെറ്റിൻജെ (മോണ്ടിനെഗ്രോ): പടിഞ്ഞാറൻ മോണ്ടിനെഗ്രോ നഗരത്തില്‍ നടന്ന വെടിവയ്‌പ്പില്‍ രണ്ട് കുട്ടികളടക്കം 10 പേർ കൊല്ലപ്പെട്ടു. അക്രമിയെ സംഭവ സ്ഥലത്തെത്തിയ പൊലീസ് വെടിവച്ചു വീഴ്‌ത്തി. ഇയാള്‍ 34 വയസുകാരനാണെന്നും വി ബി എന്ന എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും മോണ്ടെനെഗ്രിൻ പൊലീസ് മേധാവി സോറൻ ബ്രഡ്‌ജാനിൻ മാധ്യമങ്ങളോട് പറഞ്ഞു.
മോണ്ടിനെഗ്രോയില്‍ വെടിവയ്‌പ്പ്, കുട്ടികളടക്കം 10 പേർ കൊല്ലപ്പെട്ടു - സെറ്റിൻജെ
വി ബി എന്നറിയപ്പെടുന്ന 34കാരനായ യുവാവാണ് വെടി ഉതിര്‍ത്തത്. ഇയാളെ പൊലീസ് വെടിവച്ച് വീഴ്‌ത്തി. അക്രമി കൊല്ലപ്പെട്ടതായി മോണ്ടെനെഗ്രിൻ പൊലീസ് പറഞ്ഞു. മോണ്ടിനെഗ്രോയുടെ ഇപ്പോഴത്തെ തലസ്ഥാനമായ പോഡോഗ്രിക്കയിൽ നിന്ന് 36 കിലോമീറ്റർ (22 മൈൽ)അകലെയാണ് സംഭവം
ആദ്യം ഇയാള്‍ തന്‍റെ സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയേയും അവരുടെ എട്ടും പതിനൊന്നും വയസായ രണ്ട് കുട്ടികളെയും റൈഫിള്‍ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തോക്കുമായി തെരുവിലേക്കിറങ്ങി തുടരെ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ 13 പേര്‍ക്കാണ് വെടിയേറ്റത്.
മോണ്ടിനെഗ്രോയുടെ ഇപ്പോഴത്തെ തലസ്ഥാനമായ പോഡോഗ്രിക്കയിൽ നിന്ന് 36 കിലോമീറ്റർ (22 മൈൽ) അകലെയാണ് സംഭവം. ആക്രമണത്തിന് പിന്നിലെ കാരണം വ്യകത്മല്ല. ആക്രമണത്തില്‍ പ്രധാനമന്ത്രി ഡ്രിതൻ അബാസോവിച്ച് അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന്‍റെ വേദനയില്‍ പങ്കുചേരുന്നതായി പ്രസിഡന്‍റ് മിലോ ജുകനോവിച്ച് ട്വിറ്ററിൽ കുറിച്ചു.