കേരളം

kerala

ETV Bharat / international

Make In India Putin Praises PM Modi's Policies 'മേക്ക് ഇൻ ഇന്ത്യ'യ്‌ക്ക് കയ്യടി; മോദിയുടെ നയങ്ങളെ പ്രശംസിച്ച് പുടിൻ - Putin praises PM Modi

Make In India Programme : മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നത് ശരിയായ കാര്യമെന്ന് പുടിൻ

Putin praises PM Modi  ജി20 ഉച്ചകോടി  പുടിൻ  മേക്ക് ഇൻ ഇന്ത്യയ്‌ക്ക് കൈയ്യടി  മേക്ക് ഇൻ ഇന്ത്യ  മോദിയുടെ നയങ്ങളെ പ്രശംസിച്ച് പുടിൻ  മോദിയെ പ്രശംസിച്ച് പുടിൻ  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി  Make in India Programme  Make in India Putin praises PM Modis policies  Putin praises PM Modi and his policies  Putin praises Make in India Programme  Putin calls Make in India programme a right thing  റഷ്യൻ നിർമിത കാറുകൾ  8th Eastern Economic Forum  EEF  Russian President Vladimir Putin  റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ  Make in India  Make in India Putin praises PM Modi  Putin praises PM Modi  മേക്ക് ഇൻ ഇന്ത്യ പദ്ധതി
Make in India Putin praises PM Modi

By ETV Bharat Kerala Team

Published : Sep 13, 2023, 1:11 PM IST

വ്ളാഡിവോസ്‌റ്റോക്ക് (റഷ്യ): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ (Russian President Vladimir Putin). മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാനമന്ത്രി മോദി ശരിയായ ദിശയിലാണെന്ന് ചൊവ്വാഴ്‌ച റഷ്യൻ തുറമുഖ പട്ടണമായ വ്‌ളാഡിവോസ്‌റ്റോക്കിൽ പുടിൻ പറഞ്ഞു (Make in India Putin praises PM Modi's policies). എട്ടാമത് ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ (8th Eastern Economic Forum- EEF) റഷ്യൻ നിർമിത കാറുകളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആഭ്യന്തരമായി നിർമിച്ച വാഹനങ്ങൾ ഉപയോഗിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഇതിനകം തന്നെ അതിന്‍റെ മാതൃക സൃഷ്‌ടിച്ചിട്ടുണ്ടെന്നും പുടിൻ പറഞ്ഞു. ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ മാതൃകയാക്കണമെന്നും ഫോറത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ പുടിൻ ചൂണ്ടിക്കാട്ടി.

'നിങ്ങൾക്കറിയുമോ, ഞങ്ങൾക്ക് ആഭ്യന്തരമായി നിർമിച്ച കാറുകൾ ഇല്ലായിരുന്നു. പക്ഷേ, ഇപ്പോൾ ഞങ്ങൾ നിർമിക്കുന്നുണ്ട്. അവ 1990കളിൽ ഞങ്ങൾ വലിയ തുകയ്‌ക്ക് വാങ്ങിയ മെഴ്‌സിഡസ് അല്ലെങ്കിൽ ഔഡി കാറുകളേക്കാൾ പ്രൗഡി കുറഞ്ഞതായേക്കാമെന്നത് ശരിയാണ്, പക്ഷേ ഇത് ഒരു പ്രശ്‌നമല്ല'- പുടിൻ പറഞ്ഞു.

'നമ്മുടെ പല പങ്കാളികളെയും അനുകരിക്കണമെന്ന് ഞാൻ കരുതുന്നു, ഉദാഹരണത്തിന്, ഇന്ത്യ. അവർ ഇന്ത്യൻ നിർമിത വാഹനങ്ങളുടെ നിർമാണത്തിലും ഉപയോഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി മോദി ചെയ്യുന്നത് ശരിയായ കാര്യമാണെന്ന് ഞാൻ കരുതുന്നു. മേക്ക് ഇൻ ഇന്ത്യ പരിപാടിയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ശരിയായ കാര്യമാണ് അദ്ദേഹം ചെയ്യുന്നത്'- പുടിൻ വ്യക്തമാക്കി.

കൂടാതെ റഷ്യൻ നിർമിത ഓട്ടോമൊബൈലുകൾ ഉപയോഗിക്കുന്നത് തികച്ചും നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങൾക്ക്, റഷ്യൻ നിർമിത ഓട്ടോമൊബൈലുകൾ ഉണ്ട്. നമ്മൾ അവ ഉപയോഗിക്കണം. ഇത് ഞങ്ങളുടെ ഡബ്ല്യുടിഒ (WTO - World Trade Organization) ബാധ്യതകളുടെ ഏതെങ്കിലും ലംഘനത്തിലേക്ക് നയിക്കില്ല. വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് ഓടിക്കാൻ കഴിയുന്ന കാറുകൾ സംബന്ധിച്ച് ഒരു നിശ്ചിത ശൃംഖല സൃഷ്‌ടിക്കേണ്ടതുണ്ട്. അതുവഴി അവർ ആഭ്യന്തരമായി നിർമിച്ച കാറുകൾ ഉപയോഗിക്കും'- പുടിൻ പറഞ്ഞതായി ക്രെംലിൻ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്‌ത പ്ലീനറി സെഷന്‍റെ ട്രാൻസ്‌ക്രിപ്റ്റ് വ്യക്തമാക്കുന്നു.

ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിൽ (ഐഎംഇസി) റഷ്യയെ തടസപ്പെടുത്തുന്ന യാതൊന്നും നിലവിൽ കാണുന്നില്ലെന്ന് പറഞ്ഞ റഷ്യൻ പ്രസിഡന്‍റ് തന്‍റെ പദ്ധതി റഷ്യയ്‌ക്ക് എങ്ങനെ ഗുണം ചെയ്യും എന്നതിനെപ്പറ്റിയും ദീർഘമായി സംസാരിച്ചു.

ലോജിസ്റ്റിക്‌സ് വികസിപ്പിക്കാൻ ഐഎംഇസി (IMEC: India-Middle East-Europe Economic Corridor) തന്‍റെ രാജ്യത്തെ സഹായിക്കുമെന്നും റഷ്യൻ പ്രസിഡന്‍റ് പറഞ്ഞു. വർഷങ്ങളായി ഈ പദ്ധതി ചർച്ചയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ, യുഎസ്, യുഎഇ, സൗദി അറേബ്യ, ഫ്രാൻസ്, ജർമനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾ ശനിയാഴ്‌ച ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ (MoU - Memorandum of Understanding) ഒപ്പുവച്ചതിന് പിന്നാലെയാണ് റഷ്യൻ പ്രസിഡന്‍റിന്‍റെ പരാമർശം.

ABOUT THE AUTHOR

...view details