സോഷ്യൽ മീഡിയ വൈറൽ താരം കിലി പോളിന് നേരെ അജ്ഞാതരുടെ ആക്രമണം. കിലി തന്നെയാണ് ആക്രമിക്കപ്പെട്ട വിവരം ഇൻസ്‌റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. അജ്ഞാതർ തന്നെ മർദിക്കുകയും, വടികൊണ്ട് അടിക്കുകയും ചെയ്തെന്ന് കിലി പോള്‍ പറയുന്നു. 'ആളുകള്‍ എന്‍റെ വീഴ്‌ചയാണ് ആഗ്രഹിക്കുന്നത് എന്നാൽ ദൈവം എന്നെ എപ്പോഴും ഉയർത്തും, എനിക്കുവേണ്ടി പ്രാർഥിക്കു' കിലി കുറിച്ചു.
ഇൻസ്റ്റാഗ്രാം വൈറൽ താരം കിലി പോളിന് നേരെ ആക്രമണം; കൈയിൽ കുത്തേറ്റു - കിലി പോളിന് പരിക്ക്
ആക്രമിക്കപ്പെട്ട വിവരം ഇൻസ്‌റ്റാഗ്രാമിലൂടെ കിലി തന്നെയാണ് പുറത്ത് വിട്ടത്.
കിലി പോളിന് നേരെ ആക്രമണം
ആക്രമണത്തിൽ വലത് കൈയുടെ വിരലിന് കത്തികൊണ്ട് മുറിവേറ്റെന്നും അഞ്ച് സ്റ്റിച്ചുകളുണ്ടെന്നും കിലി ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. ആക്രമണത്തിന്‍റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഡാന്‍സും പാട്ടുകള്‍ക്കൊത്ത് ചുണ്ടുകള്‍ ചലിപ്പിക്കുന്നതിലൂടെയുമാണ് കിലി പോള്‍ ഹിറ്റായി മാറിയത്. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ സജീവമായ കിലിക്ക് 3.6 മില്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. ഇന്ത്യയിലും കിലിക് നിരവധി ആരാധാകരാണുള്ളത്.