ന്യൂഡൽഹി: ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഖലിസ്ഥാൻ നേതാവ് സുഖ ദുനെകെ കാനഡയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കാനഡ ആസ്ഥാനമായുള്ള കുപ്രസിദ്ധ ഖലിസ്ഥാനി ഭീകരൻ അർഷ് ദല എന്ന അർഷ്‌ദീപ് സിങ്ങിന്‍റെ കൂട്ടാളിയാണ് കൊല്ലപ്പെട്ട സുഖ ദുനെകെ എന്നും പ്രമുഖ വാർത്ത ഏജൻസിയായ എൻഐഎ അറിയിച്ചു. കാനഡയിലെ വിന്നിപെഗ് മേഖലയിൽ വച്ചാണ് സുഖ ദുനെകെ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
Khalistani Terrorist Sukha Duneke Killed in Canada | ഖാലിസ്ഥാൻ ഭീകരൻ സുഖ ദുനെകെ കാനഡയിൽ കൊല്ലപ്പെട്ടു - ഖാലിസ്ഥാൻ ഭീകരൻ
Diplomatic relations between India and Canada | ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ടതിന് പിന്നാലെ സുഖ ദുനെകെയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കൂടുതൽ വഷളാക്കും.
Published : Sep 21, 2023, 12:01 PM IST
കുറ്റകൃത്യങ്ങളിൽ സുഖ ദുനെകെയുടെ ഇടപെടലുകളാണ് അദ്ദേഹത്തെ എതിരാളികളുടെ പ്രധാന ലക്ഷ്യമാക്കി മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. പിടികിട്ടാപ്പുള്ളിയായി ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി (NIA) പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൊലപാതകം. 2017ല്‍ വ്യാജ രേഖകൾ നിർമിച്ചാണ് ദുനെകെ പഞ്ചാബില്‍ നിന്ന് കാനഡയിലേക്ക് കടന്നത്.
സിഖ് പ്രവർത്തകൻ ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള സുപ്രധാന നയതന്ത്ര ബന്ധം വഷളായിരുന്നു. ഈ സാഹചര്യത്തിലാണ് സുഖ ദുനെകെ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരിക്കുന്നത്. ഹർദീപ് സിങ് നിജ്ജാറിന്‍റെ അടുത്ത സുഹൃത്ത് കൂടിയാണ് ദുനെകെ എന്നതും സാഹചര്യം കൂടുതൽ വഷളാക്കും.