കേരളം

kerala

ETV Bharat / international

കരയുദ്ധം ശക്തമാക്കി ഇസ്രയേൽ, സമാധാനം പുനഃസ്ഥാപിക്കാൻ സമ്മർദവുമായി യുഎസ്, ഗാസയിൽ മരണം 9000 കടന്നു - ബെഞ്ചമിൻ നെതന്യാഹു

Palestinian death toll നാലാഴ്‌ചയായി നീണ്ടുനിൽക്കുന്ന ഹമാസ് - ഇസ്രയേൽ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10,500 കടന്നു

Palestinian death toll  Israeli troops advance toward Gaza City  Israel Hamas war  antony Bliken  america oN Israel Hamas war  GROUND WAR  airstrike  ഇസ്രയേൽ ഹമാസ് യുദ്ധം  ഗാസയിൽ മരണം  യുദ്ധം മരണ സംഖ്യ  ഗാസയിൽ കരയുദ്ധം ശക്തമാക്കി ഇസ്രയേൽ  ഹമാസ്  ബെഞ്ചമിൻ നെതന്യാഹു  ആന്‍റണി ബ്ലിങ്കൻ
Israeli troops advance toward Gaza City

By ETV Bharat Kerala Team

Published : Nov 3, 2023, 7:25 AM IST

ടെൽ അവീവ് : ഇസ്രയേൽ - ഹമാസ് യുദ്ധം ( Israel Hamas war) നാലാഴ്‌ച പിന്നിടുമ്പോൾ ഗാസയിൽ കൊല്ലപ്പെട്ട പലസ്‌തീനികളുടെ എണ്ണം 9000 കടന്നു (Palestinian death toll). വ്യോമാക്രമണത്തിന് പുറമെ ഗാസ മുനമ്പിൽ കരയുദ്ധം ശക്തമാക്കിയ ഇസ്രയേൽ (Israel Ground War) വ്യാഴാഴ്‌ച (നവംബർ 2) ഗാസ സിറ്റി വളഞ്ഞതായി സൈന്യം അറിയിച്ചിരുന്നു. മരണ സംഖ്യ ഉയരുന്ന സാഹചര്യത്തിൽ ഗാസയിലെ ഉപരോധം ലഘൂകരിക്കാനും സാധാരണക്കാരെ സഹായിക്കുന്നതിനുമായി ആക്രമണങ്ങൾ ഹ്രസ്വകാലത്തേക്കെങ്കിലും നിർത്താൻ യുഎസും അറബ് നേതാക്കൾ ഇസ്രയേലിന്മേൽ സമ്മർദം ചെലുത്തിയിട്ടുണ്ട്.

യുദ്ധത്തിൽ മുന്നേറുകയാണ്.. ഒന്നിനും പിൻതിരിക്കാനാവില്ല : യുദ്ധം താത്‌കാലികമായി നിർത്തിവക്കുന്നതും പലസ്‌തീനികൾക്ക് കൂടുതൽ സഹായം എത്തിക്കുന്നതും ചർച്ച ചെയ്യാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ (Antony Bliken) ഇസ്രയേലിലെയും ജോർദാനിലെയും അധികാരികളുമായി കൂടിക്കാഴ്‌ച നടത്തും. എന്നാൽ, യുഎസ് നിർദേശത്തിന് അനുകൂലമായ ഒരു മറുപടി നൽകിയില്ലെന്ന് മാത്രമല്ല, തങ്ങൾ യുദ്ധത്തിൽ മുന്നേറുകയാണെന്നും ഹമാസ് ഭരണം തകർക്കുന്നത് വരെ മറ്റൊന്നിനും ഞങ്ങളെ തടയാനാവില്ലെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഇന്നലെ ഗാസ സിറ്റിക്ക് തെക്ക് അഭയാർഥി ക്യാമ്പിൽ നടന്ന വ്യോമാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായുമാണ് വിവരം. ഒട്ടേറെ പേർ ഇനിയും കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഗാസയുടെ വടക്ക് ഭാഗത്തുള്ളവരോട് തെക്ക് ഭാഗത്തേക്ക് പാലായനം ചെയ്യാൻ ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവിടെയും ബോംബാക്രമണം തുടരുകയാണ്.

ആദ്യഘട്ടത്തിൽ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച രാജ്യങ്ങളും നിലവിലെ സാഹചര്യത്തിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ, ഇന്നലെ നടന്ന ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ സൈന്യം ഉടൻ പ്രതികരിച്ചിട്ടില്ല. കരയുദ്ധത്തിന്‍റെ ഭാഗമായി ഗാസ നഗരത്തിൽ സൈന്യത്തെ വിന്യസിപ്പിച്ച ഇസ്രയേൽ, ഹമാസുമായി മുഖാമുഖം യുദ്ധത്തിലാണെന്നും ആവശ്യമുള്ളപ്പോൾ വ്യോമാക്രമണത്തിനും ഷെല്ലാക്രമണത്തിനും ആഹ്വാനം ചെയ്യുമെന്നും സൈനിക വക്താവ് അറിയിച്ചു.

എവിടെയാണ് സുരക്ഷിതം, പാലായനം ചെയ്യാനും ഇടമില്ലാതെ പലസ്‌തീനികൾ :ഗാസ സിറ്റിയുടെ കേന്ദ്രവുമായി അതിർത്തി പങ്കിടുന്ന ഷാതി അഭയാർഥി ക്യാമ്പിൽ നിന്ന് താമസക്കാർ ഉടൻ ഒഴിയണമെന്ന് ഇസ്രയേൽ സൈന്യം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഗാസയിൽ എവിടെയും സുരക്ഷിതമല്ലെന്ന സാഹചര്യത്തിൽ യുഎൻ സുരക്ഷ ക്യാമ്പുകളിൽ തന്നെ തുടരുകയാണ് പലസ്‌തീനികൾ. വടക്കൻ ഗാസയിലെയും ബുറൈജിലെയും അഭയകേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടതായി യുഎൻആർഡബ്ല്യുഎ അറിയിച്ചിരുന്നു.

പലസ്‌തീനിൽ കൊല്ലപ്പെട്ടതിൽ കൂടുതലും കുട്ടികളും സ്‌ത്രീകളുമാണ്. കരയാക്രമണം തുടങ്ങിയതിന് പിന്നാലെ 19 ഇസ്രയേൽ സൈനികർ ഗാസയിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ലബനനിൽ നിന്ന് ഇസ്രയേലിലേക്കുള്ള വ്യോമാക്രമണവും തുടരുകയാണ്. 12 റോക്കറ്റുകൾ ഇതിനകം വിക്ഷേപിച്ചതായി ഹമാസ് അറിയിച്ചു.

Also Read :ഇസ്രയേൽ-ഹമാസ് യുദ്ധം: 3 ആഴ്‌ചയില്‍ കൊല്ലപ്പെട്ടത് 3,600ലധികം കുട്ടികൾ, 'മാതാപിതാക്കളാകുന്നത് ശാപം' എന്ന് പലസ്‌തീനികൾ

ABOUT THE AUTHOR

...view details