ഗസ(പലസ്തീന്‍): ഗസയിലെ പലസ്‌തീന്‍ ഗ്രൂപ്പുകളുടെ നിരവധി സൈനിക കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമസേന ആക്രമണം നടത്തി. കഴിഞ്ഞ ദിവസമാണ് സംഭവം. ഇസ്രായേല്‍ അധിനിവേശത്തിനെതിരായ പോരാട്ടം തുടരാനുള്ള ഫലസ്‌തീന്‍ ജനതയുടെ തീരുമാനങ്ങള്‍ക്ക് വ്യോമാക്രമണം കൂടുതല്‍ കരുത്തു പകരുമെന്ന് ഹമാസ് പറഞ്ഞു.
ഗസയില്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം - വ്യോമാക്രമണം
മാര്‍ച്ചിലുണ്ടായ വിവിധ ആക്രമണങ്ങളില്‍ 14 പേര്‍ മരിച്ചു
ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം
കഴിഞ്ഞ ആഴ്‌ചകളില്‍ ഇസ്രായേലിലെ സുരക്ഷ സ്ഥിതി കൂടുതല്‍ വഷളായിരുന്നു. മാര്‍ച്ച് പകുതി മുതല്‍ രാജ്യത്ത് 14 പേര്‍ ആക്രമണങ്ങള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഇരയായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ജറുസലേമിലെ ടെംമ്പില്‍ മൗണ്ടില്‍ ശക്തമായ ആക്രമണം ഉണ്ടായിരുന്നു.
also read: ബൈഡന്‍ യുക്രൈനിലേക്കില്ല, സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്; പകരക്കാരെ അയക്കും