ഹൈദരാബാദ്: എല്ലാവര്‍ഷവും ഡിസംബര്‍ മൂന്ന് രാജ്യാന്തര ഭിന്നശേഷി ദിനമായി ആചരിക്കുന്നു(International Day of Persons with Disabilities). ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരുടെ അന്തസ് കാത്ത് സൂക്ഷിക്കാനും അവരെ അംഗീകരിക്കാനും ചേര്‍ത്ത് നിര്‍ത്താനും വേണ്ടിയുള്ള ദിനം എന്ന നിലയിലാണ് ആഗോളതലത്തില്‍ ഡിസംബര്‍ മൂന്ന് ഭിന്നശേഷി ദിനമായി ആചരിക്കുന്നത്(Promoting Inclusivity and Empowerment).
1992 മുതലാണ് ലോക ഭിന്നശേഷി ദിനം ആചരിക്കാന്‍ തുടങ്ങിയത്(Observed globally since 1992, the International Day of Persons with Disabilities). എല്ലാതരത്തിലുമുള്ള വൈവിധ്യം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ ഈ ദിനാചരണത്തിന് ഏറെ പ്രാധാന്യമുണ്ട്.
ചരിത്രം
1992ല്‍ ഐക്യരാഷ്ട്രസഭ പാസാക്കിയ ഒരു പ്രമേയം വരെ നീണ്ടു കിടക്കുന്ന ഒരു ചരിത്രമാണ് ഈദിനാചരണത്തിന് ഉള്ളത്. ഭിന്നശേഷിക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കാന്‍ തുടങ്ങിയത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം അവരുടെ മികച്ച ജീവിതം ഉറപ്പാക്കുകയും ഇവരെ ഉള്‍ക്കൊള്ളാനുള്ള ഒരു പരിസ്ഥിതി സംജാതമാക്കുകയും ചെയ്യുക എന്നതും ദിനാചരണത്തിന്‍റെ ഉദ്ദേശ്യമാണ്.
വിഷയം
ഭിന്നശേഷിക്കാരുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടാനും സംരക്ഷിക്കാനുമായി ഒത്തൊരുമിച്ച് മുന്നേറാം എന്നതാണ് ഇത്തവണത്തെ ദിനാചരണത്തിന്‍റെ മുദ്രാവാക്യം. ഭിന്നശേഷിക്കാര്‍ക്കൂടി ഉള്‍പ്പെടുന്ന ഒരു സമൂഹത്തിനായി ഒന്നിച്ച് നില്‍ക്കേണ്ടതിന്‍റെ ആവശ്യകത തന്നെയാണ് ഈദിനാചരണം മുന്നോട്ട് വയ്ക്കുന്നത്.
പ്രാധാന്യം
ഭിന്നശേഷിക്കാരുടെ വ്യത്യസ്തങ്ങളായ കഴിവുകളും സംഭാവനകളും ആഘോഷിക്കാനുള്ള ഒരു വേദി കൂടിയാണ് ഈ ദിനം മുന്നോട്ട് വയ്ക്കുന്നത്. തടസങ്ങള്‍ ഇല്ലാതെ ഓരോരുത്തര്‍ക്കും അവരുടെ കഴിവുകള്‍ക്കപ്പുറം അര്‍ത്ഥപൂര്‍ണമായ സംഭാവനകള്‍ നല്‍കാന്‍ അവരെ പ്രാപ്തരാക്കാന്‍ വേണ്ടി സമൂഹം ഒന്നിച്ച് മുന്നേറാനുള്ള ആഹ്വാനം കൂടിയാണ് ഈ ദിനാചരണം.
ലക്ഷ്യം
ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍, അന്തസ് മെച്ചപ്പെട്ട ജീവിതം എന്നിവയെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ പ്രധാന ലക്ഷ്യം. സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും ഇവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും തുല്യ അവസരം സൃ ഷ്ടിക്കലും ഈ ദിനാചരണത്തിന്‍റെ ലക്ഷ്യമാണ്.
ദൗത്യം
ഭിന്നശേഷിക്കാരുടെ സാമൂഹ്യ ഇടപെടലിനുള്ള തടസങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ദിനാചരണത്തിന്‍റെ ദൗത്യം. ശാരീരിക, സാമൂഹ്യ, മനോഭാവപരമായ എല്ലാ തടസങ്ങളെയും മറികടക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സര്‍ക്കാരുകളും സംഘടനകളും സമൂഹവും ഒന്നിച്ച് ചേര്‍ന്ന് ഇവര്‍ക്ക് തുല്യാവസരങ്ങള്‍ സൃഷ്ടിക്കാനും അവരെ സമൂഹത്തിന്‍റെ ഭാഗമാക്കാനുള്ള കൂടുതല്‍ നടപടികള്‍ക്കായി നയങ്ങള്‍ രൂപീകരിക്കാനും നടപ്പാക്കാനും കൂടി ലക്ഷ്യമിട്ടാണ് ഇത്തരമൊരു ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്.
കാഴ്‌ച ശക്തിയില്ലാത്ത ഇന്ത്യാക്കാര്‍
വളരെ മികച്ച സാംസ്കാരിക പാരമ്പര്യമുള്ള ഇന്ത്യന്‍ ജനതയില്‍ വലിയൊരു വിഭാഗത്തിന് കാഴ്ച ശക്തിയില്ല. 2016ല്‍ ഭിന്നശേഷി നിയമം പോലെ പുരോഗമനപരമായ പല നടപടികളും കൊണ്ടു വന്നെങ്കിലും രാജ്യമെമ്പാടുമുള്ള കാഴ്ചശക്തി കുറഞ്ഞവര്‍ക്കായുള്ള അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യപരിരക്ഷ സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഇപ്പോഴും ഇവര്‍ വെല്ലുവിളി നേരിടുന്നു.
കേന്ദ്രസര്‍ക്കാരും എന്‍ജിഒകളും മറ്റ് സന്നദ്ധസംഘടനകളും കാഴ്ചശേഷി ഇല്ലാത്തവര്‍ക്ക് വേണ്ടി പല പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ഇവര്‍ക്ക് വിദ്യാഭ്യാസം, നൈപുണ്യവികസനം, തൊഴിലവസരങ്ങള്‍ എന്നിവ നല്‍കുന്നു. എന്നാല്‍ ഇനിയും കൂടുതല്‍ പദ്ധതികള്‍ ആവശ്യമാണ് എന്ന സ്ഥിതി ആണ് ഉള്ളത്. ഡിജിറ്റല്‍ കണ്ടന്‍റുകളുടെ പ്രാപ്യമാകല്‍, അടിസ്ഥാന സൗകര്യവികസനം, കൂടുതല്‍ തൊഴിലവസരങ്ങള്‍ തുടങ്ങിയവയും ദേശവ്യാപകമായി കാഴ്ച ശേഷി കുറഞ്ഞവര്‍ക്ക് വേണ്ടി കൂടി രൂപകല്‍പ്പന ചെയ്യേണ്ടതുണ്ട്.
ഭിന്നശേഷിദിനം ആചരിക്കുമ്പോള്‍ കാഴ്ചശക്തികുറഞ്ഞവര്‍ക്ക് വേണ്ടി കൂടുതല്‍ അനുകൂല അന്തരീക്ഷമൊരുക്കി അവരെ മുന്നോട്ട് കൊണ്ടുവരാം. രാജ്യത്തിന്‍റെ പുരോഗതിയില്‍ അവരുടെ പങ്കാളിത്തവും നമുക്ക് ഉറപ്പാക്കാം.
വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്നതിനൊപ്പം സമത്വപൂര്‍ണമായ ചലനാത്മകമായ ഒരു ലോകം എല്ലാവര്‍ക്കും വേണ്ടി സൃഷ്ടിക്കാം. ആരുടെയും ശേഷി മാനദണ്ഡമാക്കാതെ എല്ലാവരും അര്‍ത്ഥസമ്പുഷ്ടമായ സംഭാവനകള്‍ നല്‍കുന്ന ഒരു ഭാവിക്ക് വേണ്ടി നമുക്ക് അടിത്തറപാകാം.
Readmore:സീതപ്പഴം കഴിച്ചാല്‍ ഗര്‍ഭകാലം സൂപ്പറാക്കാം; ആപ്പിളിനേക്കാള്‍ കേമനാണ് സീതപ്പഴം