ലണ്ടൻ : യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഇന്ത്യൻ വംശജനായ ഡോക്‌ടറെ നാല് വർഷത്തെ തടവിന് ശിക്ഷിച്ച് സ്കോട്ടിഷ് കോടതി. 39കാരനായ മനേഷ് ഗില്ലിനെയാണ് ലൈംഗികാതിക്രമക്കേസിൽ ബുധനാഴ്‌ച(15.06.2022) കോടതി ശിക്ഷിച്ചത്. മനേഷ് ഗിൽ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ആഴ്‌ച കോടതി കണ്ടെത്തിയിരുന്നു.
2018 ഡിസംബറിലാണ് യുവതിക്കെതിരെ ലൈംഗികാതിക്രമം നടന്നത്. ജനറൽ പ്രാക്‌ടീഷണറായ (ജിപി) മനേഷ് ഗിൽ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. ഓൺലൈൻ ടിൻഡർ ആപ്പിൽ മൈക്ക് എന്ന പേരിൽ പെൺകുട്ടിയുമായി പരിചയത്തിലാകുകയും സ്റ്റെർലിംഗിലെ ഒരു ഹോട്ടലിൽവച്ച് പീഡിപ്പിക്കുകയുമായിരുന്നു.