യുഎന്‍: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനെതിരെ യുഎന്‍ ജനറല്‍ അസംബ്ലി (UN General Assembly) പാസാക്കിയ പ്രമേയത്തില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യ. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 12 രാജ്യങ്ങള്‍ എതിര്‍ക്കുകയും ചെയ്‌തു. ഇന്ത്യക്കൊപ്പം മറ്റ് 44 രാജ്യങ്ങളാണ് പ്രമേയത്തില്‍ നിന്നും വിട്ടുനിന്നത് (India Abstains On UNGA Resolution).
അടിയന്തരമായി വെടിനിര്‍ത്തല്‍ വേണമെന്നും ഗാസ മുനമ്പിലുള്ളവര്‍ക്ക് സഹായം എത്തിക്കാനുള്ള തടസങ്ങള്‍ നീക്കണം എന്നുമായിരുന്നു പ്രമേയം. ജോര്‍ദാന്‍റെ നേതൃത്വത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഒക്‌ടോബര്‍ 7ന് ഗാസ മുനമ്പില്‍ ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണങ്ങളെ പ്രമേയം അസന്നിഗ്‌ദമായി അപലപിച്ചു. ഹമാസ് ബന്ദികളാക്കിയവരെ ഉടനടി മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളിലെയും സ്ഥിതികള്‍ രൂക്ഷമാണെന്നും പ്രമേയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജോര്‍ദാനിലെ യുഎന്‍ അംബാസഡര്‍ മഹ്‌മൂദ് പറഞ്ഞു (Israel-Hamas Conflict).
അസംതൃപ്‌തി പ്രകടിപ്പിച്ച് ഇസ്രയേല്‍:അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയത്തില്‍ അസംതൃപ്‌തി പ്രകടിപ്പിച്ച് ഇസ്രയേല്‍. പ്രമേയം അപകീര്‍ത്തികരമാണെന്നാണ് ഇസ്രയേലിന്‍റെ വാദം. ഒക്‌ടോബര്‍ 7നുണ്ടായ ആക്രമണങ്ങള്‍ മറന്നു പോയതായി പ്രമേയത്തില്‍ നിന്നും വ്യക്തമാകുന്നുണ്ടെന്ന് കാനഡയുടെ യുഎന്‍ അംബാസഡര്‍ പ്രതികരിച്ചു. ഇത്രയും വിലയ ഭീകരാക്രമണത്തിന് ഉത്തരവാദിയായ ഹമാസിനെ ഈ ഭേദതഗി അപലപിക്കും എന്നും കാനഡ മുന്നോട്ട് വച്ച ഭേദഗതിയില്‍ പറയുന്നു (Resolution Calling For Humanitarian Truce In Israel).