ന്യൂയോർക്ക്: ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കുചേർന്ന് അമേരിക്കയും. ലോകത്തിലെ പ്രധാന വാണിജ്യ സമുച്ചയവും,അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവുമായ വേൾഡ് ട്രേഡ് സെന്‍ററിൽ ഇന്ത്യൻ പതാക പ്രദർശിപ്പിച്ചു. ഇന്ത്യൻ ത്രിവർണ പതാകയുടെ നിറത്തിലുള്ള വെളിച്ചം കെട്ടിടത്തിൽ തെളിയുകയായിരുന്നു.
വേൾഡ് ട്രേഡ് സെന്‍ററിൽ തിളങ്ങി ഇന്ത്യൻ പതാക - animated Tricolour
ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചാണ് അമേരിക്കയിലെ ഐക്കോണിക്ക് കെട്ടിടമായ വേൾഡ് ട്രേഡ് സെന്‍ററിൽ ഇന്ത്യൻ പതാക പ്രദർശിപ്പിച്ചത്.
വേൾഡ് ട്രേഡ് സെന്‍ററിൽ തിളങ്ങി ഇന്ത്യൻ പതാക
ആകാശം തൊട്ടുനിൽക്കുന്ന ആറ് കെട്ടിടങ്ങളടങ്ങുന്ന ഒരു സമുച്ചയമാണ് ന്യൂയോർക്കിലെ ലോവർ മാൻഹട്ടന്‍റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന വേൾഡ് ട്രേഡ് സെന്‍റർ. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയിലും സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ഇന്ത്യൻ പതാക പ്രദർശിപ്പിച്ചിരുന്നു.
Last Updated : Aug 16, 2022, 2:44 PM IST