കേരളം

kerala

ETV Bharat / international

പ്രതീക്ഷകളുടെ പുതുവർഷപ്പിറവി...2023നെ വരവേറ്റ് ലോകം

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും കൊവിഡ് ഏല്‍പ്പിച്ച ക്ഷീണം മാറ്റി നാടും നഗരവും ആഘോഷ ആരവങ്ങളോടെയാണ് ഇത്തവണ പുതുവര്‍ഷത്തെ വരവേറ്റത്

2023  happy new year  new year  new year celebrations  പുതുവത്സരാഘോഷങ്ങള്‍  ഹാപ്പി ന്യൂ ഇയര്‍  കൊവിഡ്  ന്യൂ ഇയര്‍ ആഘോഷം
Happy NewYear

By

Published : Jan 1, 2023, 7:33 AM IST

2022നോട് വിടചൊല്ലി 2023നെ വരവേറ്റ് ലോകം. ആഹ്ളാദാരവങ്ങളോടെയും ആഘോഷങ്ങളോടെയുമാണ് പുതിയൊരു വര്‍ഷത്തെ ലോകജനത സ്വീകരിച്ചത്. കൊവിഡ് മഹാമാരിയുടെ നിഴലിലായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷവും പുതുവത്സരാഘോഷങ്ങള്‍.

എന്നാല്‍ ഇത്തവണ കര്‍ശന നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പുത്തന്‍ പ്രതീക്ഷകളുമായെത്തിയ പുതുവര്‍ഷത്തെ സ്വീകരിക്കാന്‍ നാടും നഗരവും ഇളകി. ആകാശത്ത് വര്‍ണവിസ്‌മയം തീര്‍ത്ത വെടിക്കെട്ടുകള്‍, ഹാപ്പി ന്യൂ ഇയര്‍ ആരവങ്ങള്‍, പാട്ടും, ഡാന്‍സും സ്‌നേഹം പങ്കിടലുമായി പ്രതീക്ഷകളുടെ പുതുവർഷപ്പിറവിയെ ലോകജനത ഇരു കയ്യും നീട്ടി സ്വീകരിച്ചു.

പതിവുപോലെ തന്നെ ന്യൂസിലൻഡിലാണ് പുതുവർഷം ആദ്യമെത്തിയത്. ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രകടനങ്ങളുമായാണ് ഓക്‌ലൻഡ് നഗരം പുതുവർഷത്തെ വരവേറ്റത്. പിന്നാലെ ഓസ്‌ട്രേലിയയും പുതുവത്സരത്തെ കരിമരുന്ന് പ്രയോഗത്തോടെ വരവേറ്റു.

ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളും ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളും അടങ്ങിയ ഓഷ്യാനിയ വൻകരയിലാണ് പുതുവത്സരം ആദ്യമെത്താറ്. തുടർന്ന് ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, ഇന്ത്യ എന്നിങ്ങനെയുള്ള ക്രമത്തിൽ രാജ്യങ്ങള്‍ നവവർഷത്തെ സ്വീകരിച്ചു.

കിരിബാത്തിയിലെ ക്രിതിമതി ദ്വീപാണ് 2023നെ ആദ്യം വരവേറ്റ ജനവാസ മേഖല. ഏകദേശം 811 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന പസഫിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് ക്രിതിമതി. ഇവിടെ ഡിസംബർ 31 ന് ഇന്ത്യൻ സമയം 3.30 മുതൽ പുതുവർഷം തുടങ്ങിയിരുന്നു.

അമേരിക്കയുടെ അതിർത്തി പ്രദേശങ്ങളായ ഹൗലാൻഡ്, ബേക്കർ ദ്വീപുകളായിരിക്കും 2023നെ ഏറ്റവും അവസാനം സ്വാ​ഗതം ചെയ്യുക. ഇന്ത്യൻ സമയം ഞായറാഴ്‌ച വൈകുന്നേരം 5.30 നാണ് ഇവിടെ പുതുവർഷമെത്തുക.

ABOUT THE AUTHOR

...view details