മ്യൂണിച്ച്:ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച ജര്‍മനിയിലെത്തി. മ്യൂണിച്ചില്‍ എത്തിയ പ്രധാനമന്ത്രി, രണ്ട് ദിവസമാണ് ഇവിടെ ചെലവിടുക. ഊർജം, ഭക്ഷ്യസുരക്ഷ, ഭീകരവാദം, പരിസ്ഥിതി, ജനാധിപത്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് മോദി ഉച്ചകോടിയില്‍ ലോക നേതാക്കളുമായി ചർച്ച നടത്തും.
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ജര്‍മനിയില്‍; മടക്കം യു.എ.ഇ സന്ദര്‍ശിച്ച ശേഷം
ലോകത്തിലെ ഏഴ് സമ്പന്ന രാജ്യങ്ങളുടെ കൂട്ടയ്‌മയാണ് ജി 7. ജർമനിയ്‌ക്ക് പുറമെ കാനഡ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, യു.കെ, യു.എസ് എന്നിവരാണ് മറ്റ് അംഗ രാജ്യങ്ങള്‍. ഇന്ത്യയെക്കൂടാതെ, അർജന്‍റീന, ഇന്തോനേഷ്യ, സെനഗൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ ഭരണാധികാരികള്‍ക്കും ഉച്ചകോടിയില്‍ ക്ഷണമുണ്ട്.
ജി 7 തലവന്മാരുമായും അതിഥി രാജ്യങ്ങളുടെ ഭരണാധികാരികളുമായും മോദി ഉഭയകക്ഷി ചർച്ചകള്‍ നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര പറഞ്ഞു. ലോകത്തിലെ ഏഴ് സമ്പന്ന രാജ്യങ്ങളുടെ കൂട്ടയ്‌മയാണ് ജി 7. ജർമനിയ്‌ക്ക് പുറമെ കാനഡ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, യു.കെ, യു.എസ് എന്നിവരാണ് മറ്റ് അംഗ രാജ്യങ്ങള്‍.
ഇന്ത്യയെക്കൂടാതെ, അർജന്‍റീന, ഇന്തോനേഷ്യ, സെനഗൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ ഭരണാധികാരികള്‍ക്കും ഉച്ചകോടിയില്‍ ക്ഷണമുണ്ട്. ജൂണ്‍ 28 ന് യു.എ.ഇ സന്ദര്‍ശിച്ച ശേഷമാണ് മോദി ഇന്ത്യയിലേക്ക് മടങ്ങുക.