ഒട്ടാവ: കാനഡയിലെ ടൊറന്‍റോ നഗരത്തിലുള്ള ഒരു ഫ്ലാറ്റിൽ അഞ്ച് പേർ വെടിയേറ്റ് കൊല്ലപ്പെട്ടു. ഒന്‍റാറിയോയിലെ വോഗനിൽ ഇന്നലെയാണ് (18.12.22) സംഭവം നടന്നത്. വെടിയുതിർത്തയാൾ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചതായി യോർക്ക് റീജിയണൽ പൊലീസ് ചീഫ് ജെയിംസ് മാക്‌സ്വീൻ പറഞ്ഞു.
ടൊറന്‍റോ നഗരത്തിലെ വെടിവയ്‌പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു; കൊലയാളിയെ വെടിവച്ചിട്ട് പൊലീസ് - toronto
ഫ്ലാറ്റിൽ വെടിയുതിർത്തയാൾ പൊലീസ് നടത്തിയ വെടിവയ്‌പ്പിൽ മരിച്ചതായും വെടിവയ്‌ക്കാനുണ്ടായ കാരണം ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു
ടോറന്‍റോ നഗരത്തിലെ വെടിവെപ്പിടൊറന്‍റോ നഗരത്തിലെ വെടിവയ്‌പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടുൽ അഞ്ച് പേർ കൊല്ലപ്പെട്ടു
തോക്കുധാരിയുടെ വെടിയേറ്റ ഒരാൾ ചികിത്സയിലാണ്. കൊല്ലപ്പെട്ട പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. വെടിവയ്‌ക്കാനുണ്ടായ കാരണമോ, അയാൾ വെടിവയ്‌പ്പുണ്ടായ കെട്ടിടത്തിലെ താമസക്കാരനാണോ എന്നതുൾപ്പടെയുള്ള വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
കാനഡയിൽ കൂട്ട വെടിവയ്പ്പുകൾ അപൂർവമാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വലിയ നഗരങ്ങളിലൊന്നായാണ് ടൊറന്‍റോ കരുതപ്പെടുന്നത്. അടുത്ത് നടന്ന ഈ സംഭവം കനേഡിയൻ ജനതയിൽ ഭീതി പരത്തിയിട്ടുണ്ട്.