കീവ്: റഷ്യ പിടിച്ചെടുത്ത തെക്കൻ യുക്രൈനിൻ നഗരമായ കെർസണിൽ ടെലിവിഷൻ ടവറുകൾക്ക് സമീപം ഇന്നലെ വൈകിട്ടോടെ (27.04.2022) സ്‌ഫോടന പരമ്പരകൾ നടന്നതായി റിപ്പോർട്ട്. സ്‌ഫോടനത്തെത്തുടർന്ന് റഷ്യൻ ചാനലുകൾ താത്കാലികമായി സംപ്രേഷണം നിർത്തിവെച്ചതായും യുക്രൈൻ, റഷ്യൻ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.
യുക്രൈനില്‍ മാധ്യമ സ്ഥാപനത്തിന് സമീപം സ്ഫോടനം: സംപ്രേഷണം നിര്‍ത്തി ടിവി ചാനല്‍
യുക്രൈനിയൻ സൈന്യത്തിന്‍റെ ഭാഗത്ത് നിന്നാണ് മിസൈലുകൾ റോക്കറ്റുകളും തൊടുത്തുവിട്ടതെന്ന് റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി അറിയിച്ചു
ആക്രമണത്തിൽ ടവറുകൾ തകർക്കുകയും റഷ്യൻ ചാനലുകളുടെ പ്രക്ഷേപണം നിർത്തലാക്കുകയും ചെയ്‌തുവെന്ന് ഓൺലൈൻ പത്രമായ യുക്രൈൻസ്‌ക പ്രാവ്ദ അറിയിച്ചു. അതേസമയം യുക്രൈനിയൻ സൈന്യത്തിന്‍റെ ഭാഗത്ത് നിന്നാണ് മിസൈലുകൾ റോക്കറ്റുകളും തൊടുത്തുവിട്ടതെന്ന് റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ആർഐഎ നോവോസ്റ്റി ആരോപിച്ചു.
യുദ്ധത്തിന്‍റെ ആരംഭത്തിൽ തന്നെ കെർസൺ നഗരം റഷ്യൻ സൈന്യം പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ആഴ്‌ചമുതലാണ് റഷ്യൻ ചാനലുകൾ കെർസണിൽ നിന്ന് സംപ്രേക്ഷണം ചെയ്യാൻ ആരംഭിച്ചത്. ഇത് കൂടാതെ നഗരത്തിൻ മേലുള്ള നിയന്ത്രണം ശക്‌തമാക്കാനും റഷ്യ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്.