കേരളം

kerala

ETV Bharat / international

Eiffel Tower evacuated | ഈഫൽ ടവറിൽ ബോംബ് ഭീഷണി, 3 നിലകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു, വീണ്ടും തുറന്നത് 2 മണിക്കൂറിന് ശേഷം - fake bomb alert

ശനിയാഴ്‌ച ഈഫൽ ടവറിൽ ബോംബ് ഭീഷണിയെ തുടർന്ന് രണ്ട് മണിക്കൂർ നേരത്തേയ്‌ക്ക് സ്‌മാരകം ഒഴിപ്പിച്ചു

ഈഫൽ ടവർ  ഈഫൽ ടവർ ബോംബ് ഭീഷണി  വ്യാജ ബോംബ് ഭീഷണി  Eiffel Tower evacuated  Eiffel Tower  Eiffel Tower bomb alert  fake bomb alert  ഈഫൽ ടവർ ഒഴിപ്പിച്ചു
Eiffel Tower evacuated

By

Published : Aug 13, 2023, 7:23 AM IST

പാരിസ് : ഫ്രാൻസിൽ ബോംബ് ഭീഷണിയെ തുടർന്ന് ഈഫൽ ടവർ (Eiffel Tower) ഒഴിപ്പിച്ചതായി റിപ്പോർട്ട്. ഇന്നലെ (12.8.23) ആണ് സംഭവം. പാരിസിലെ പ്രാദേശിക മാധ്യമങ്ങളും അന്താരാഷ്‌ട്ര മാധ്യമവുമാണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്. ബോംബ് ഭീഷണിയെ തുടർന്ന് മൂന്ന് നിലകളിൽ നിന്നും സന്ദർശകരെ സുരക്ഷ സംഘം ഒഴിപ്പിച്ചു.

ശനിയാഴ്‌ച പ്രാദേശിക സമയം ഉച്ചയോടെ സുരക്ഷ ഉദ്യോഗസ്ഥർക്ക് ലഭിച്ച വ്യാജ ബോംബ് ഭീഷണിയുടെ അടിസ്ഥാനത്തിൽ ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് ടവറിന്‍റെ റസ്റ്റോറന്‍റും ഫോർകോർട്ടും ഉൾപ്പെടെ മൂന്ന് നിലകളിൽ നിന്നും ടവറിന്‍റെ പരിസര പ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ച് പരിശോധന നടത്തുകയായിരുന്നു. രണ്ട് മണിക്കൂർ നീണ്ട പരിശോധനയ്ക്ക് ശേഷം ബോംബ് ഭീഷണി വ്യജമാണെന്ന് കണ്ടെത്തുകയും സുരക്ഷ ഉറപ്പാക്കിയ ശേഷം സന്ദർശകർക്ക് ടവർ വീണ്ടും തുറന്നുകൊടുക്കുകയും ചെയ്‌തു.

അതേസമയം സമാന സംഭവങ്ങളിൽ ഇത്തരം നടപടിക്രമങ്ങൾ സാധാരണമാണെന്നും എന്നാൽ ഇത്തരം സംഭവങ്ങൾ അപൂവമായി മാത്രമേ സംഭവിക്കാറുള്ളൂ എന്നും സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു. വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് പാരിസിലെ ഈഫൽ ടവർ. നിരവധി സന്ദർശകരാണ് ടവർ സന്ദർശിക്കാനായി ദിനം പ്രതി ഇവിടെ എത്തുന്നത്. ഇതിന് മുൻപ് 2020 സെപ്‌റ്റംബറിലാണ് രണ്ട് മണിക്കൂറോളം ടവർ ഒഴിപ്പിക്കാൻ പ്രേരിപ്പിച്ച ബോംബ് ഭീഷണി ഉണ്ടായത്.

പ്രധാനമന്ത്രിക്കെതിരെ ബോംബ് ഭീഷണി : ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപായപ്പെടുത്തുമെന്നും രാജ്യവ്യാപകമായി ബോംബ് സ്‌ഫോടനം നടത്തുമെന്നും ഭീഷണിപ്പെടുത്തികൊണ്ടുള്ള ഇ-മെയിൽ സന്ദേശം സുരക്ഷ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. മഹാരാഷ്‌ട്രയിലെ ദിനനാഥ് മങ്കേഷ്‌കർ ആശുപത്രിയിലേക്ക് ബോംബ് ഭീഷണി ഉയർത്തി 'മോഖിം' എന്ന പേരിൽ നിന്നാണ് ഇ-മെയിൽ അയച്ചിട്ടുള്ളത്. തുടർന്ന്, സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

പ്രധാനമന്ത്രിയെ അപായപ്പെടുത്തുമെന്നാണ് അജ്ഞാതന്‍റെ സന്ദേശത്തിലുള്ളതെന്നും ഇയാൾ നിരവധി തീവ്രവാദ സംഘടനകളിൽ നിക്ഷേപകനാണെന്നും രാജ്യത്ത് നിന്ന് ചില മതങ്ങളിൽപ്പെട്ടവരെ മാത്രം ഉന്മൂലനം ചെയ്യാനുള്ള ദൗത്യത്തിലാണ് ഇപ്പോഴെന്നും സന്ദേശത്തിൽ പരാമർശിച്ചിട്ടുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സന്ദേശമയച്ച വ്യക്തി രാജ്യത്ത് പലയിടത്തും ബോംബ് സ്‌ഫോടനത്തിലൂടെ നിരവധിപ്പരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുള്ളതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇ-മെയിൽ ലഭിച്ച ഉടനെ ആശുപത്രി അധികൃതർ സംഭവം പൂനെ സിറ്റി പൊലീസ് സേനയുടെ കൺട്രോൾ റൂമിൽ അറിയിച്ചു. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ പരിശോധനയും ശക്തമായ ജാഗ്രതയും ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ അലങ്കർ പൊലീസ് പ്രതിക്കായുള്ള തെരച്ചിലും കൂടുതൽ അന്വേഷണവും നടത്തിവരികയാണ്.

Read More :Threat to PM Modi | പ്രധാനമന്ത്രിയെ അപായപ്പെടുത്തും, രാജ്യവ്യാപകമായി ബോംബ് സ്‌ഫോടനം : പൂനെ ആശുപത്രിയിൽ അജ്‌ഞാതന്‍റെ ഭീഷണി സന്ദേശം

ABOUT THE AUTHOR

...view details