കേരളം

kerala

ETV Bharat / international

മാലിയില്‍ നിന്നുള്ള സേനാ പിൻമാറ്റം : നിര്‍ണായക കൂടിക്കാഴ്‌ച നടത്തി വിദേശ കാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍

S Jaishankar meets Mali's EAM : ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍ മാലി വിദേശ കാര്യ മന്ത്രിയുമായി ഉഗാണ്ടയിലെ കമ്പാലയിൽ കൂടിക്കാഴ്‌ച നടത്തി. ചേരി ചേരാ പ്രസ്ഥാനത്തിന്‍റെ 19-ാമത് ഉച്ചകോടിക്കിടെയായിരുന്നു വിദേശ കാര്യ മന്ത്രിമാരുടെ കൂടിക്കാഴ്‌ച.

By ETV Bharat Kerala Team

Published : Jan 19, 2024, 12:57 PM IST

S Jaishankar met Maldivian Minister  Withdrawal Of Military From Mali  മാലിയില്‍ നിന്നുള്ള സേനാ പിന്മാറ്റം  വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍  മാലി വിദേശകാര്യ മന്ത്രി മൂസ സമീര്‍
Withdrawal Of Indian Military From Mali

ന്യൂഡല്‍ഹി : ഇന്ത്യയും മാലദ്വീപുമായുള്ള നയതന്ത്ര ബന്ധം ഉലഞ്ഞിരിക്കുന്നതിനിടെ ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയ്‌ശങ്കര്‍ മാലി വിദേശ കാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ച ശ്രദ്ധേയമായി (S Jaishankar meets Mali's EAM). വ്യാഴാഴ്‌ച ഉഗാണ്ടയിലെ കമ്പാലയിലാണ് ഇരു വിദേശ കാര്യ മന്ത്രിമാരും കൂടിക്കാഴ്‌ച നടത്തിയത്. ചേരി ചേരാ പ്രസ്ഥാനത്തിന്‍റെ ഉഗാണ്ടയില്‍ നടന്ന പത്തൊമ്പതാമത് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്‌ച.

മാര്‍ച്ച് പതിനഞ്ചിനകം മാലദ്വീപില്‍ നിന്ന് ഇന്ത്യ സേനയെ പിന്‍വലിക്കണമെന്ന് മാലി പ്രസിഡണ്ട് മൊഹമ്മദ് മൊയിസു അന്ത്യശാസനം നല്‍കിയ പശ്ചാത്തലത്തില്‍ ഇരുവരുടേയും കൂടിക്കാഴ്‌ചയ്ക്ക്‌ ഏറെ പ്രാധാന്യമുണ്ട്. ജയ്‌ശങ്കറുമായുള്ള കൂടിക്കാഴ്‌ചയില്‍ മാലിയിലുള്ള ഇന്ത്യന്‍ സേനയെ പിന്‍വലിക്കുന്ന കാര്യം ചര്‍ച്ചയായെന്ന് മാലി വിദേശ കാര്യ മന്ത്രി മൂസ സമീര്‍ പറഞ്ഞു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും ശക്തമാക്കുന്നതിന് തന്‍റെ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മാലദ്വീപിലുള്ള ഇന്ത്യന്‍ സേനയുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ തുടരുകയാണെന്ന് ന്യൂഡല്‍ഹിയില്‍ വിദേശ കാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. മാലദ്വീപിന്‍റെ വികസനവുമായി ബന്ധപ്പെട്ട് ഇന്ത്യ തുടര്‍ന്നും സഹകരണം നല്‍കുമെന്നും വിദേശ കാര്യ വക്താവ് പറഞ്ഞു.

"മാലി വിദേശ കാര്യ മന്ത്രി മൂസ സമീറുമായി കമ്പാലയില്‍ കൂടിക്കാഴ്‌ച നടത്തി. ഇന്ത്യ മാലി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് തുറന്ന ചര്‍ച്ച നടന്നു. ചേരി ചേരാ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അര്‍ത്ഥവത്തായ ചര്‍ച്ച നടന്നു - " എസ് ജയ്‌ശങ്കര്‍ എക്‌സില്‍ കുറിച്ചു.

"ഇന്ത്യ മാലിയില്‍ നടത്തുന്ന വികസന പദ്ധതികളുടെ പൂര്‍ത്തീകരണത്തെക്കുറിച്ചും ദ്വീപില്‍ നിന്നുള്ള ഇന്ത്യന്‍ സേനയുടെ പിന്മാറ്റത്തെക്കുറിച്ചും ഉന്നത തല ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ കൂടിക്കാഴ്‌ചയില്‍ പങ്കുവച്ചു. സാര്‍ക്കിലും ചേരി ചേരാ പ്രസ്ഥാനത്തിലും സഹകരിച്ചുപ്രവര്‍ത്തിക്കുന്ന കാര്യവും ചര്‍ച്ച ചെയ്‌തു" - മാലി വിദേശ കാര്യ മന്ത്രി മൂസ സമീര്‍ എക്‌സില്‍ കുറിച്ചു.

ഞായറാഴ്‌ചയാണ് മാലദ്വീപ് പ്രസിഡണ്ട് മൊഹമ്മദ് മൊയിസു സേനാപിന്മാറ്റം മാര്‍ച്ച് 15 നകം പൂര്‍ത്തിയാക്കണമെന്ന് അന്ത്യശാസനം നല്‍കിയത്. ഇരുരാജ്യങ്ങളുടേയും കോര്‍ ഗ്രൂപ്പ് ഈ വിഷയം ചര്‍ച്ച ചെയ്‌തതിന് തൊട്ടുപുറകെയായിരുന്നു പ്രസിഡണ്ടിന്‍റെ പ്രസ്‌താവന. അടുത്ത മാസമാദ്യം ന്യൂഡല്‍ഹിയില്‍ കോര്‍ ഗ്രൂപ്പിന്‍റെ അടുത്ത യോഗം ചേരാനിരിക്കെയാണ് മൊയ്‌സുവിന്‍റെ പ്രകോപനം.

അതേസമയം ഇന്ത്യ മാലിയുടെ വികസന പങ്കാളിയെന്ന നിലയില്‍ പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് വിദേശ കാര്യ വക്താവ് പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി" - മാല ദ്വീപില്‍ ഇന്ത്യ നടത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരും. വിവാദ വിഷയമായ സേനാപിന്മാറ്റത്തെക്കുറിച്ച് കോര്‍ ഗ്രൂപ്പ് ചര്‍ച്ച ചെയ്യും.

Also Read:'മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്മാറണം;' പ്രസിഡന്‍റ് മുഹമ്മദ് മുയിസു

ജനുവരി 14 ന് നടന്ന കോര്‍ ഗ്രൂപ്പ് യോഗം വിഷയം ചര്‍ച്ച ചെയ്‌തിരുന്നു. മാലിക്കാര്‍ക്ക് മാനുഷിക സഹായവും വൈദ്യ സഹായവും ലഭ്യമാക്കുന്നതിന് ഇന്ത്യന്‍ വ്യോമയാന സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് തുടരുമെന്നാണ് കോര്‍ ഗ്രൂപ്പ് തീരുമാനിച്ചത്" -വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശ കാര്യ വക്താവ് അറിയിച്ചു.

ABOUT THE AUTHOR

...view details