കേരളം

kerala

ETV Bharat / international

വീശിയടിച്ചത് 60 ചുഴലിക്കാറ്റുകൾ: അമേരിക്കയിൽ മരണം 21 കടന്നു, രണ്ടുലക്ഷത്തിലധികം വീടുകളിൽ വൈദ്യുതിയില്ല - ലോവ

ടെന്നിസി, വിസ്‍കോസിൻ, ഇന്ത്യാന, ടെക്‌സാസ്, ലോവ, മസൂറി എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് വ്യാപക നാശമാണ് വിതച്ചിരിക്കുന്നത്. ഇവിടങ്ങളിലെ വൈദ്യുതിബന്ധം തടസപ്പെട്ടിട്ടുണ്ട്

tornadoes  വീശിയടിച്ചത് 60 ചുഴലിക്കാറ്റുകൾ  അമേരിക്കയിൽ നാശംവിതച്ച് ചുഴലിക്കാറ്റ്  america tornado  America  America predident
വീശിയടിച്ചത് 60 ചുഴലിക്കാറ്റുകൾ

By

Published : Apr 2, 2023, 10:02 AM IST

വാഷിങ്ടൺ: യുഎസിലെ തെക്കൻ, മധ്യപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ നാശം വിതച്ച് ചുഴലിക്കാറ്റ്. അപകടത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. നിരവധി വീടുകൾക്കാണ് നാശനഷ്‌ടം ഉണ്ടായിരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം വീടുകളിലെ വൈദ്യുതി ബന്ധവും വിശ്ചേദിക്കപ്പെട്ടിരിക്കുകയാണെന്ന് അധികൃതരെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്‌തു.

ദേശീയ കാലാവസ്ഥ കൊടുങ്കാറ്റ് പ്രവചന കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം വെള്ളി, ശനി ദിവസങ്ങളിലായി സംസ്ഥാനത്തുടനീളം 60 ലധികം ചുഴലിക്കാറ്റുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ലിറ്റിൽ റോക്കിലും അർക്കൻസാസിലെ മറ്റിടങ്ങളിലും വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞ് തീവ്രവും വിനാശകരവുമായ ചുഴലിക്കാറ്റ് വീശിയടിച്ചതായി യുഎസ് സ്‌റ്റേറ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.

ക്രോസ് കൗണ്ടിയിലെ ലിറ്റിൽ റോക്കിന് വടക്കുകിഴക്കായി നാല് പേർ കൊല്ലപ്പെട്ടതായി അർക്കൻസാസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് എമർജൻസി മാനേജ്‌മെന്‍റിന്‍റെ വക്താവ് ലത്രേഷ വുഡ്‌റഫ് പറഞ്ഞു. വൈനിൽ നഗരത്തിലെ ഹൈസ്‌കൂളിന് വ്യാപകമായ നാശനഷ്‌ടങ്ങൾ സംഭവിച്ചതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ടെന്നിസി, വിസ്‍കോസിൻ, ഇന്ത്യാന, ടെക്‌സാസ്, ലോവ, മസൂറി എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് വ്യാപകനാശമാണ് വിതച്ചിരിക്കുന്നത്. ഇവിടങ്ങളിലെ വൈദ്യുതിബന്ധം തടസപ്പെട്ടിട്ടുണ്ട്.

ടെന്നിസിയിലും ഇന്ത്യാനയിലും കനത്ത നാശനാഷ്‌ടങ്ങൾ നടന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇവിടെ വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ കാറ്റിൽ തകർന്നു. കഴിഞ്ഞയാഴ്‌ച മിസിസിപ്പിയിൽ ചുഴലിക്കാറ്റ് നാശം വിതച്ചിരുന്നു. തുടർന്ന് ചുഴലിക്കാറ്റിൽ തകർന്ന പ്രദേശങ്ങൾ പ്രസിഡന്‍റ് ജോ ബൈഡൻ സന്ദർശിക്കുകയുണ്ടായി. സന്ദർശനം നടന്ന് ദിവസങ്ങൾക്കുള്ളിലാണ് പുതിയ കൊടുങ്കാറ്റ് നാശം വിതച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details