ന്യൂയോർക്ക് :കൊവിഡ് 19 പോസിറ്റീവ് ദാതാക്കളിൽ നിന്ന് ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയിലൂടെ ഒരാള്‍ അവയവം സ്വീകരിച്ചാൽ മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ. പകർച്ചവ്യാധികൾ ബാധിക്കുകയും എന്നാൽ ചികിത്സിച്ച് അസുഖം ബേധപ്പെടുകയും ചെയ്‌തവരിൽ നിന്ന് അവയവം സ്വീകരിക്കുന്നതിനെ അപേക്ഷിച്ച് കൊവിഡ് ബാധിതരിൽ നിന്ന് സ്വീകരിച്ചാൽ ആറ് മാസത്തിനുള്ളിലോ ഒരു വർഷത്തിനുള്ളിലോ മരണം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പഠന റിപ്പോർട്ട്. അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് വിവരം.
കൊവിഡ് ബാധിച്ച ദാതാക്കളിൽ നിന്ന് ഹൃദയം സ്വീകരിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളുമാണ് പഠനത്തില്‍ പ്രധാനമായും നിരീക്ഷിച്ചത്. അവയവ ദാതാക്കളിൽ എൻഡോതെലിയൽ അപര്യാപ്‌തതയ്‌ക്കും മയോകാർഡിയൽ പരിക്കിനും കൊവിഡ് വൈറസ് കാരണമാകുന്നു. 2020 മെയ് മുതൽ 2022 ജൂൺ വരെയുള്ള കാലയളവിൽ 27,000 ത്തിലധികം ദാതാക്കളിലാണ് ഗവേഷണ സംഘം പഠനം നടത്തിയത്.
കൊവിഡ് സ്റ്റാറ്റസ് നിർണാടയകം: കൂടാതെ 239 ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയകളും പരിശോധിച്ചു. ടെർമിനൽ ഹോസ്‌പിറ്റലൈസേഷൻ സമയത്ത് എപ്പോൾ വേണമെങ്കിലും കൊവിഡ് പോസിറ്റീവായാൽ അവരെ കൊവിഡ് ദാതാക്കളായി കണക്കാക്കുന്നു. അവയവം സ്വീകർത്താവ് സ്വീകരിച്ച് രണ്ട് ദിവസത്തിനുള്ളിൽ അവയവം നൽകിയ വ്യക്തി പോസിറ്റീവായാൽ അവർക്ക് ആക്‌ടീവ് കൊവിഡ് സ്റ്റാറ്റസും ആദ്യം പോസിറ്റീവ് ആയിരുന്നെങ്കിലും അവയവ ദാനത്തിന് മുൻപ് നെഗറ്റീവ് ആയവർക്ക് നെഗറ്റീവ് കൊവിഡ് സ്റ്റാറ്റസും ആണ് നൽകുന്നത്.