കേരളം

kerala

ETV Bharat / international

മസ്ജിദുല്‍ അഖ്സയില്‍ അതിക്രമിച്ച് കടന്ന് ഇസ്രയേല്‍ സൈന്യം; 90 പേര്‍ക്ക് പരിക്ക്

പ്രഭാത പ്രാര്‍ഥന നടന്നുക്കൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണം. അതിക്രമങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് പലസ്തീൻ സംഘടനകൾ

Israel Palestine conflict  clashes at Al-Aqsa Mosque  Israel police action at east Jerusalem  മസ്‌ജിദുല്‍ അഖ്‌സയില്‍ സംഘര്‍ഷം  കിഴക്കന്‍ ജറുസലേമിലെ ഇസ്രയേല്‍ സൈനിക നടപടി  ഇസ്രയേല്‍ പലസ്‌തീന്‍ സംഘര്‍ഷം
മസ്‌ജിദുല്‍ അഖ്‌സയില്‍ സംഘര്‍ഷം; 67 പലസ്‌തീന്‍കാര്‍ക്ക് പരിക്ക്

By

Published : Apr 15, 2022, 1:12 PM IST

ജറുസലേം:മസ്ജിദുല്‍ അഖ്സയല്‍ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തില്‍ 90 പേർക്ക് പരിക്ക്. സൈന്യം പള്ളിയിൽ അതിക്രമിച്ചു കയറി വിശ്വാസികൾക്ക് നേരെ ബലപ്രയോഗം നടത്തുകയായിരുന്നു. തുടർന്ന് ചെറുത്തുനില്പുമായി പലസ്തീനികൾ രംഗത്തെത്തി.

പ്രഭാത പ്രാര്‍ഥന നടന്നുക്കൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണം. അതിക്രമങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് പലസ്തീൻ സംഘടനകൾ മുന്നറിയിപ്പ് നൽകി. റമദാൻ തുടങ്ങിയതിന് ശേഷം വെസ്റ്റ് ബാങ്കിൽ നടക്കുന്ന ഇസ്രയേലിന്‍റെ ആക്രമണത്തില്‍ ഇരുപത് പലസ്തീനികൾ കൊല്ലപ്പെട്ടതായി സംഘടനകൾ അറിയിച്ചു. അൽ അഖ്സ പള്ളിയുടെ പവിത്രതയും സുരക്ഷയും ഉറപ്പാക്കാൻ ഇടപെടണമെന്ന് അറബ് ലോകത്തോട് പള്ളി ഇമാം ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം റമദാനിലും ജറുസലേമില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് ഇത് 11ദിന യുദ്ധത്തിലേക്ക് നയിച്ചു.

ABOUT THE AUTHOR

...view details