ഇസ്‌ലാമാബാദ്:പാകിസ്ഥാനിലെ പഞ്ചാബില്‍ (Punjab Pakistan) ബസിന് തീപിടിച്ച് (bus caught fire) 16 പേര്‍ വെന്തുമരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഡീസല്‍ ഡ്രമ്മുകള്‍ കയറ്റി വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചതോടെ ബസിന് തീപിടിക്കുകയായിരുന്നു. പിണ്ടി ഭട്ടിയാന്‍ പ്രദേശത്തിന് സമീപമുള്ള ഫൈസലാബാദ് മോട്ടോര്‍വേയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം.
40 പേരുമായി കറാച്ചിയില്‍ നിന്ന് ഇസ്‌ലാമാബാദിലേക്ക് പോയ ബസ് ആണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ജില്ല പൊലീസ് ഓഫിസര്‍ ഡോക്‌ടര്‍ ഫഹദ് പറഞ്ഞു. ബസിന്‍റെയും പിക്കപ്പ് വാനിന്‍റെയും ഡ്രൈവര്‍മാര്‍ മരിച്ചു. അപകടത്തിന് പിന്നാലെ സമീപവാസികള്‍ ബസിന്‍റെ ചില്ലുകള്‍ തകര്‍ത്ത് യാത്രക്കാരെ പുറത്തെടുക്കാന്‍ ശ്രമിച്ചതായും ജില്ല പൊലീസ് ഓഫിസര്‍ പറഞ്ഞു.
ഓഗസ്റ്റ് 14 പാകിസ്ഥാന്‍റെ സ്വാതന്ത്ര്യ ദിനത്തില്‍ (Pakistan independence day) പഞ്ചാബ് പ്രവിശ്യയില്‍ നിരവധി വാഹനാപകടങ്ങളില്‍ (road accidents Punjab) 17 പേര്‍ മരിക്കുകയും നൂറിലധികം ആളുകൾക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത് ലാഹോറിലാണ് (Lahore road accidents). ഓഗസ്റ്റ് 14ന് മാത്രം റോഡപകടങ്ങളില്‍ പരിക്കേറ്റ് ലാഹോറിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണം വളരെ കൂടുതലായിരുന്നു.
എമര്‍ജന്‍സി സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്‍റ് (ESD) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് 13ന് 1,234 റോഡ് അപകടങ്ങളും ഓഗസ്റ്റ് 14ന് 1700 വാഹനാപകടങ്ങളുമാണ് ലാഹോര്‍ പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ഈ അപകടങ്ങളില്‍ ഒന്‍പത് പേര്‍ മരിക്കുകയും 1,338 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ റോഡപകടങ്ങളില്‍ 99 പേര്‍ക്കാണ് തലയ്‌ക്ക് സാരമായി പരിക്കേറ്റത്. 187 പേര്‍ക്ക് ഒന്നിലധികം ഒടിവുകള്‍ സംഭവിച്ചിട്ടുണ്ട്. നിരവധിപേരെ ആജീവനാന്തം ബെഡില്‍ കഴിയാനും ഈ അപകടങ്ങള്‍ നിര്‍ബന്ധിതരാക്കിയതായാണ് ഇഡിഎസ് റിപ്പോര്‍ട്ട്.
ലഡാക്കില്‍ സൈനിക വാഹനം അപകടത്തില്‍ പെട്ട് 9 മരണംLadakh army vehicle accident : ലഡാക്കില്‍ ഇന്നലെ (ഓഗസ്റ്റ് 19) സൈനിക വാഹനം (Army Vehicle) അപകടത്തില്‍ പെട്ട് ഒമ്പത് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തെക്കൻ ലഡാക്കിലെ ലേ ജില്ലയിലെ (Leh District) ന്യോമയിലുള്ള കേറെയില്‍ ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. അതേസമയം ഇയാളുടെ നില ഗുരുതരമാണ്. 10 സൈനികരുണ്ടായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറും എട്ട് ജവാന്മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പ്രദേശത്ത് ഏറെ നേരം രക്ഷാപ്രവര്‍ത്തനം നടന്നു.
Also Read:Army Vehicle Plunges in Ladakh : ലഡാക്കില്‍ സൈനിക വാഹനം മലയിടുക്കില്‍ വീണ് അപകടം ; ഒമ്പത് സൈനികര്‍ കൊല്ലപ്പെട്ടു