കേരളം

kerala

പിരിവ് തുക മോഷ്‌ടിക്കാൻ ശ്രമം; ഇന്ത്യൻ വംശജരായ അമ്മയ്ക്കും മകനും ലണ്ടനിൽ തടവുശിക്ഷ

By ETV Bharat Kerala Team

Published : Dec 24, 2023, 8:23 PM IST

UK Indians Burglary : പ്രാദേശിക സിഖ് സമൂഹം ഒരു വിവാഹത്തിന് നല്‍കാന്‍ സ്വരുപിച്ച പണമാണ് അമ്മയും മകനും ചേര്‍ന്ന് മോഷ്‌ടിക്കാന്‍ ശ്രമിച്ചത്. കേസിന്‍റെ വാദം നടക്കവെ ഇരുവരും കുറ്റം സമ്മതിച്ചിരുന്നു.

British Sikh Mother and Son Jailed  പിരിവ് തുക മോഷ്‌ടിക്കാൻ ശ്രമം  ലണ്ടനിൽ തടവുശിക്ഷ  ഇന്ത്യൻ വംശജരായ അമ്മയ്ക്കും മകനും ലണ്ടനിൽ തടവ്  UK Indians Burglary  കൽവന്ത് കൗർ  ജംഗ് സിംഗ് ലങ്കൻപാൽ  Kalwant Kaur  Jung Singh Lankanpal
British Sikh Mother and Son Jailed In UK

ലണ്ടൻ: വിവാഹത്തിനുവേണ്ടി ഇംഗ്ലണ്ടിലെ സിഖ് വംശജർ ശേഖരിച്ച പണം മോഷ്‌ടിക്കാൻ ശ്രമിച്ചതിന് ഇന്ത്യൻ വംശജരായ അമ്മയ്ക്കും മകനും തടവു ശിക്ഷ (British Sikh Mother and Son Jailed for Burglary Conspiracy in UK). ഹാംഷെയറിലെ സതാംപ്‌ടൺ സ്വദേശികളായ കൽവന്ത് കൗർ (41), മകൻ ജംഗ് സിംഗ് ലങ്കൻപാൽ (22) എന്നിവര്‍ക്കാണ് സതാംപ്‌ടൺ ക്രൗൺ കോടതി തടവ് വിധിച്ചത്. അമ്മയ്‌ക്ക് 15 മാസവും മകന് 30 മാസവുമാണ് തടവ്.

തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിലെ പ്രാദേശിക സിഖ് സമൂഹം ഒരു വിവാഹത്തിന് നല്‍കാന്‍ സ്വരുപിച്ച പണമാണ് അമ്മയും മകനും ചേര്‍ന്ന് മോഷ്‌ടിക്കാന്‍ ഗൂഡാലോചന നടത്തിയത്. കേസിന്‍റെ വാദം നടക്കവെ ഒക്ടോബറിൽ ഇരുവരും കുറ്റം സമ്മതിച്ചിരുന്നു.

ഇക്കഴിഞ്ഞ സെപ്‌തംബര്‍ 15 നാണ് മോഷണ ശ്രമം നടന്നത്. 8000 പൗണ്ട് (8 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ആണ് ഇരുവരും ചേര്‍ന്ന് മോഷ്‌ടിക്കാന്‍ ശ്രമിച്ചത്. സതാംപ്‌ടണിലെ ക്ലോവെല്ലിയിലെ കൽവന്ത് കൗർ ഉൾപ്പെട്ട സിഖ് സ്ത്രീകളുടെ കൂട്ടായ്‌മയാണ് പണം ശേഖരിച്ചത്. ഇവര്‍ പണം എണ്ണിക്കൊണ്ടിരിക്കവെയാണ് ഒരാള്‍ തോക്കുമായി അകത്തേക്ക് അതിക്രമിച്ച് കടന്ന് പണം കൈമാറാന്‍ ഭീഷണിപ്പെടുത്തിയത്.

Also Read:കക്കാന്‍ കയറിയ വീട്ടിൽ വിലപിടിപ്പുള്ള ഒന്നുമില്ല ; 500 രൂപ വച്ച് മടങ്ങി മോഷ്‌ടാവ്

തുടര്‍ന്ന് ഇയാള്‍ ഇവിടെനിന്ന് രക്ഷപെടാന്‍ ഉപയോജിച്ച കാറിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് കൽവന്ത് കൗറിലെത്തി നിന്നത്. പ്രതി സംഭവ സ്ഥലത്തുനിന്ന് രക്ഷപെടാൻ ഉപയോഗിച്ചത് ഒരു ചുവന്ന ഹ്യുണ്ടായ് കാറാണെന്ന് തെളിഞ്ഞിരുന്നു. തുടർന്ന് ഈ കാർ കൽവന്ത് കൗറിന്‍റെ പേരില്‍ രജിസ്‌റ്റര്‍ ചെയ്‌തതാണെന്ന് കണ്ടെത്തിയതോടെ അമ്മയെയും മകനെയും കസ്‌റ്റഡിലെടുക്കുകയായിരുന്നു.

ABOUT THE AUTHOR

...view details