ജാംനഗര്‍:മോസ്‌കോയില്‍ നിന്നും ഗോവയിലേക്കുള്ള വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗുജറാത്തില്‍ അടിയന്തരമായി ഇറക്കി. ആഷ്വര്‍ എയറിന്‍റെ മോസ്‌കോ-ഗോവ വിമാനം ഇന്നലെ രാത്രി 9:50 ഓടെ ജാംനഗര്‍ വിമാനത്താവളത്തിലാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരും 236 യാത്രക്കാരും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.
ബോംബ് ഭീഷണി: മോസ്‌കോ-ഗോവ വിമാനം ഗുജറാത്തില്‍ അടിയന്തരമായി ഇറക്കി
ആഷ്വര്‍ എയറിന്‍റെ മോസ്‌കോ-ഗോവ വിമാനം ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തിലാണ് അടിയന്തരമായി ഇറക്കിയത്.
MOSCO GOA FLIGHT EMERGENCY LANDING
വിമാനത്തില്‍ ബോംബ് ഭീഷണിയുണ്ടെന്ന് ഗോവ എയര്‍ ട്രാഫിക് കണ്‍ട്രോളിന് ഇ-മെയില്‍ സന്ദേശമാണ് ലഭിച്ചത്. വിമാനം അടിയന്തരമായി ഇറക്കിയതിന് പിന്നാലെ ബോംബ് സ്‌ക്വാഡ് ഉള്‍പ്പടെ സ്ഥലത്തെത്തി പരിശോധന നടത്തിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ജില്ല കലക്‌ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജാംനഗറില്‍ എത്തിയിരുന്നു. അതേസമയം, വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന ഗോവയിലും സുരക്ഷ ശക്തമാക്കി.