വാഷിങ്‌ടണ്‍:ലോക പ്രശസ്‌ത എഴുത്തുകാരന്‍ സൽമാൻ റുഷ്‌ദിയ്‌ക്ക് നേരെ വധശ്രമം. വെള്ളിയാഴ്‌ച (ഓഗസറ്റ് 12) രാത്രി പടിഞ്ഞാറൻ ന്യൂയോർക്കിലെ ഒരു പരിപാടിയില്‍ വച്ചാണ് സംഭവം. ഒരാൾ വേദിയിലേക്ക് ഇരച്ചുകയറുകയും റുഷ്‌ദിയെ രണ്ടുതവണ കുത്തുകയും ആണുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പരിപാടിയില്‍ എഴുത്തുകാരന്‍ പ്രഭാഷണം നടത്താനിരിക്കെയാണ് സംഭവം. അക്രമത്തിനിരയായതിനെ തുടര്‍ന്ന് സല്‍മാന്‍ റുഷ്‌ദി വേദിയില്‍ കുഴഞ്ഞുവീണു. ഇതേതുടര്‍ന്ന്, സംഘാടകര്‍ അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുകയുണ്ടായി. ശേഷം, അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.