സാന്‍ഫ്രാന്‍സിസ്‌കോ :ലോകത്തെ ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് പാസഞ്ചർ വിമാനമായ ആലീസ് വാഷിങ്ടണില്‍ നിന്ന് പറന്നുയര്‍ന്നു. എയർഫീൽഡിന് ചുറ്റും വട്ടം ചുറ്റിയ പ്രോട്ടോടൈപ്പ് (കമ്പനി ആദ്യമായി നിര്‍മിച്ച മോഡല്‍) 3,500 അടി ഉയരത്തിലാണ് പറന്നുയര്‍ന്നത്. ഒന്‍പത് യാത്രക്കാരെയും രണ്ട് പൈലറ്റിനേയും ഉള്‍ക്കൊള്ളിക്കാവുന്ന തരത്തിലാണ് വിമാനത്തിന്‍റെ നിര്‍മിതി.
വിമാനത്തിന്‍റെ പിറകിലുള്ള പ്രൊപ്പല്ലറുകള്‍ കറങ്ങുന്ന ശബ്‌ദം താഴെ നില്‍ക്കുന്ന ആളുകള്‍ക്ക് കേള്‍ക്കാനായെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. എട്ട് മിനിറ്റ് പറന്നുയര്‍ന്നതിന് ശേഷം വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തു. ആർലിംഗ്‌ടൺ ആസ്ഥാനമായുള്ള എവിയേഷന്‍ എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് വിമാനം രൂപകല്‍പ്പന ചെയ്‌തതും നിര്‍മിച്ചതും.