കാലിഫോര്‍ണിയ: സിലിക്കണ്‍വാലിയിലെ പാലോ ആൾട്ടോയിലെ സ്റ്റാൻഫോർഡ് ഹോസ്പിറ്റലിലെയും ലുസൈൽ പാക്കാർഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെയും നഴ്‌സുമാര്‍ സമരം ആരംഭിച്ചു. നഴ്‌സുമാര്‍ക്കുള്ള ശമ്പള വര്‍ധന, സ്റ്റാഫുകളുടെ കുറവ്, മറ്റ് പ്രശ്നങ്ങള്‍ എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഇത്തരം പ്രശ്നങ്ങള്‍ കാരണം 4000നഴ്‌സുമാര്‍ ജോലി രാജി വച്ചിട്ടുണ്ട്.
സിലിക്കണ്‍വാലിയില്‍ നഴ്‌സ് സമരം; പിന്തുണ വേണമെന്ന് യൂണിയന്‍ - കാലിഫോര്‍ണിയ
നഴ്‌സുമാരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് 4000 പേര്‍ ജോലി ഒഴിവാക്കി.
സിലിക്കണ്‍വാലിയില്‍ നഴ്‌സ് സമരം
ജോലിയോടും രോഗികളോടും ആത്മാര്‍ഥയുണ്ടെന്നും അതുകൊണ്ട് തങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ആവശ്യമുണ്ടെന്നും നഴ്‌സുമാരുടെ യൂണിയന്‍ പ്രസിഡന്‍റ് കോളിന്‍ ബോര്‍ജസ് പറഞ്ഞു. നഴ്‌സുമാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട മാനസികരോഗ്യ പിന്തുണ തേടുന്നതായി യൂണിയന്‍ പറഞ്ഞു. പണിമുടക്കുന്ന നഴ്‌സുമാര്‍ക്ക് പകരം നഴ്‌സുമാരെ നിയമിച്ചെങ്കിലും രോഗികള്‍ക്ക് മതിയായ പരിചരണം ലഭ്യമാക്കാനാവുന്നില്ല.
also read: ബസില്‍ കുഴഞ്ഞുവീണ് യുവാവ് ; ജീവന്‍റെ മിടിപ്പേകി സഹയാത്രികയായ നഴ്‌സ്