കേരളം

kerala

ETV Bharat / international

സെൻട്രൽ മെക്‌സിക്കോയിൽ വെടിവയ്പ്പ്‌ : 10 തോക്കുധാരികള്‍ കൊല്ലപ്പെട്ടു - സെൻട്രൽ മെക്‌സിക്കോയിൽ വെടിവെപ്പ്

മൂന്ന് പൊലീസുകാര്‍ക്ക് പരിക്കുള്ളതായി മെക്‌സിക്കോ സ്റ്റേറ്റിലെ പ്രോസിക്യൂട്ടർമാർ

gunmen dead in shootout with police in central Mexico  central Mexico  shootout in central Mexico  സെൻട്രൽ മെക്‌സിക്കോയിൽ വെടിവെപ്പ്  മെക്‌സിക്കോ
സെൻട്രൽ മെക്‌സിക്കോയിൽ വെടിവെപ്പ്: 10 തോക്കുധാരികള്‍ കൊല്ലപ്പെട്ടു

By

Published : Jun 15, 2022, 10:13 AM IST

മെക്‌സിക്കോ : സെൻട്രൽ മെക്‌സിക്കോയിൽ പൊലീസും തോക്കുധാരികളും തമ്മിലുണ്ടായ വെടിവയ്‌പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. അക്രമികളില്‍ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പൊലീസുകാര്‍ക്കും പരിക്കുണ്ടെന്നും എന്നാലത് ജീവന് ഭീഷണിയുള്ളതല്ലെന്നും മെക്‌സിക്കോ സ്റ്റേറ്റിലെ പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി.

ചൊവ്വാഴ്ച മെക്‌സിക്കോ സിറ്റിയിൽ നിന്ന് 80 മൈൽ (130 കിലോമീറ്റർ) തെക്ക് പടിഞ്ഞാറ്, ടെക്‌സ്‌കാൽറ്റിറ്റ്‌ലാൻ പട്ടണത്തിലാണ് വെടിവയ്പ്പു‌ണ്ടായത്. അക്രമികള്‍ വെടിയുതിർത്തതോടെ പൊലീസ് പ്രത്യാക്രമണം നടത്തുകയായിരുന്നു.

സംഭവസ്ഥലത്ത് നിന്ന് 20 റൈഫിളുകളും പിസ്റ്റളുകളും സൈനിക ശൈലിയിലുള്ള യൂണിഫോമുകളും ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും പിടിച്ചെടുത്തതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. മയക്കുമരുന്ന് സംഘങ്ങളുടെ കൊലപാതകങ്ങളും കൊള്ളയടിയും പതിവായ പ്രദേശമാണിത്.

ABOUT THE AUTHOR

...view details