സനാ: സൗദി സൈനികരെ യെമനിലെ ഹൂതി വിമതര്‍ പിടികൂടിയതായി അവകാശ വാദം. ഇവരുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഹൂത്തി വിമതര്‍ പുറത്ത് വിട്ടിട്ടുണ്ട്. ദൃശ്യങ്ങളില്‍ സൗദി അടയാളങ്ങളുള്ള വാഹനങ്ങളും, ആയുധങ്ങളും യുദ്ധോപകരണങ്ങളും പിടിച്ചെടുത്തതായാണ് ഹൂതി വിമതര്‍ അവകാശപ്പെടുന്നത്. കൂടാതെ ദൃശ്യങ്ങളില്‍ ഹൂതി വിമതര്‍ മലയോര പ്രദേശങ്ങളിലുള്ള സൗദി ട്രൂപ്പുകളെ സേനാ വാഹനത്തിലെത്തി ആക്രമിക്കുന്നതായും കാണാം.
സൗദി സൈനികരെ ഹൂതി വിമതര്‍ പിടികൂടിയെന്ന് അവകാശവാദം - സൗദി
അതിര്‍ത്തിക്ക് സമീപം ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് 2000 സൗദി സൈനിക ട്രൂപ്പുകളെ പിടികൂടിയതായി ഞായറാഴ്‌ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഹൂതി വക്താവ് യഹിയ സാറി വ്യക്തമാക്കിയിരുന്നു.
അതിര്‍ത്തിക്ക് സമീപം ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് 2000 സൗദി സൈനിക ട്രൂപ്പുകളെ പിടികൂടിയതായി ഞായറാഴ്‌ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഹൂതി വക്താവ് യഹിയ സാറി വ്യക്തമാക്കിയിരുന്നു. തെളിവുകൾ പുറത്തുവിടാതെയാണ് അദ്ദേഹം ഞായറാഴ്‌ച ആക്രമണത്തെപ്പറ്റി വ്യക്തമാക്കിയത്. യുദ്ധത്തടവുകാരെ കൈമാറ്റം ചെയ്യുന്നതിനുള്ള ഉടമ്പടിയുടെ എല്ലാ നിബന്ധനകളും പാലിക്കുമെന്ന് ഹൂതി വക്താവ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇരു കൂട്ടരും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ പതിനായിരത്തോളം ആളുകൾ കൊല്ലപ്പെടുകയും, യമന്‍റെ അടിസ്ഥാന സൗകര്യങ്ങളെയും ആരോഗ്യ രംഗത്തെയും സാരമായി ബാധിക്കുകയും ചെയ്‌തിട്ടുണ്ട്.