ജറുസലേം: ലെബനൻ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്രായേൽ സൈന്യം സൈനിക പരിശീലനം ആരംഭിച്ചു. പരിശീലനത്തിന്‍റെ ഭാഗമായി പ്രദേശത്ത് ടാങ്കുകളും കാലാൾപ്പടയും വിന്യസിച്ചു. ലെബനീസ്-ഇസ്രയേൽ അതിർത്തിയിൽ ഹിസ്ബുല്ല "പ്രകോപനപരമായ" പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് ഇസ്രായേൽ യുഎൻ സുരക്ഷാ സമിതിക്ക് പരാതി നൽകുമെന്ന് അറിയിച്ചിരുന്നു.
ഹിസ്ബുള്ള ആക്രമണം; ഇസ്രായേൽ സൈന്യം സൈനിക പരിശീലനം ആരംഭിച്ചു - ലെബനൻ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ള
സിറിയക്കാരെ ലക്ഷ്യമിട്ട് ഗോലാൻ ഹൈറ്റ്സിന് സമീപം നിരവധി ഡ്രോൺ ആക്രമണങ്ങൾ കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായിട്ടുണ്ടെന്ന് സിറിയൻ പ്രതിപക്ഷ പ്രവർത്തകർ പറഞ്ഞു.
2006 ൽ ഇസ്രായേലും ഹിസ്ബുള്ളയും ഒരു മാസം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിച്ചിരുന്നു. തുടർന്ന് യുഎൻ മധ്യസ്ഥതയിൽ കരാർ ചെയ്ത ഉടമ്പടി അതിർത്തിയിൽ സൈനിക പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിന്ന് ഹിസ്ബുള്ളയെ തടഞ്ഞു. സിറിയക്കാരെ ലക്ഷ്യമിട്ട് ഗോലാൻ ഹൈറ്റ്സിന് സമീപം നിരവധി ഡ്രോൺ ആക്രമണങ്ങൾ അടുത്ത മാസങ്ങളിൽ ഉണ്ടായിട്ടുണ്ടെന്ന് സിറിയൻ പ്രതിപക്ഷ പ്രവർത്തകർ പറഞ്ഞു. കഴിഞ്ഞയാഴ്ച അഭ്യാസം ആരംഭിച്ചതായും ആഴ്ചകളോളം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നോർത്തേൺ കമാൻഡ് എലിയാക്കിം പരിശീലന കേന്ദ്രം മേധാവി കേണൽ ഇസ്രായേൽ ഫ്രീഡ്‌ലർ പറഞ്ഞു.