കേരളം

kerala

കൊവിഡിനെ പ്രതിരോധിക്കാൻ സാമ്പത്തിക സഹായം തേടി ഇറാൻ

By

Published : Mar 12, 2020, 5:54 PM IST

1962ന് ശേഷം ആദ്യമായാണ് ഇറാൻ ഐഎംഎഫിനോട് സഹായം അഭ്യർത്ഥിക്കുന്നത്.

COVID-19  Coronavirus outbreak  IMF fund  Iran Coronavirus  Iranian Foreign Minister Mohammad Javad Zarif  കൊവിഡ്  കൊവിഡിനെ പ്രതിരോധിക്കാൻ സാമ്പത്തിക സഹായം തേടി ഇറാൻ  ഇറാൻ  Virus-hit Iran asks IMF for its first loan since 1962
1962

ടെഹ്‌റാൻ: കൊവിഡിനെ പ്രതിരോധിക്കാൻ അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് സാമ്പത്തിക സഹായം തേടിയതായി ഇറാൻ. ഐഎംഎഫിന്‍റെ റാപിഡ് ഫിനാൻസിങ് മേഖലയോട് കേന്ദ്ര ബാങ്ക് അഭ്യർത്ഥന അറിയിച്ചതായി ഇറാനിയൻ വിദേശകാര്യ മന്ത്രി മുഹമ്മദ് യു.എ. ജരിഫ് ട്വിറ്ററിൽ അറിയിച്ചു. 1962ന് ശേഷം ആദ്യമായാണ് ഇറാൻ ഐഎംഎഫിനോട് സഹായം അഭ്യർത്ഥിക്കുന്നത്. കൊവിഡ് 19 ബാധിച്ച രാജ്യങ്ങളെ പിന്തുണയ്ക്കുമെന്ന് ഐ‌എം‌എഫ് വ്യക്തമാക്കിയിരുന്നു.

കൊവിഡിനെ പ്രതിരോധിക്കാൻ സാമ്പത്തിക സഹായം തേടി ഇറാൻ

മിഡിൽ ഈസ്റ്റിലെ ഏറ്റവും കൂടുതൽ ദുരിതബാധിത രാജ്യമായ ഇറാനിലെ വൈസ് പ്രസിഡന്‍റിനും മറ്റ് രണ്ട് കാബിനറ്റ് മന്ത്രിമാർക്കും കൊവിഡ് -19 സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. നൂറ്റിപത്തിലധികം രാജ്യങ്ങളിലായി 126,000ൽ അധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details