ദമാസ്‌കസ്:സിറിയയിൽ സൈനികർ സഞ്ചരിച്ചിരുന്ന ബസ് ആക്രമിച്ച് തീവ്രവാദികൾ. പാൽമിറയെയും ഡിയർ ഇസ്-സോറിനെയും ബന്ധിപ്പിക്കുന്ന ദേശീയപാതയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ആക്രമണത്തിൽ മൂന്ന് സിറിയൻ സൈനികർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സൈനികർ സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണം; മൂന്ന് സൈനികർ കൊല്ലപ്പെട്ടു - ബസ് ആക്രമിച്ച് തീവ്രവാദികൾ
പ്രാദേശിക സമയം ഉച്ചയ്ക്ക് 1:40നാണ് അറ്റ്-ടാൻഫ് മേഖലയിൽ നിന്ന് എത്തിയ ഭീകരസംഘം സൈനിക ഉദ്യോഗസ്ഥർ യാത്ര ചെയ്ത ബസ് ആക്രമിച്ചത്.
സൈനികർ സഞ്ചരിച്ച് ബസിന് നേരെ ഭീകരാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു
പ്രാദേശിക സമയം ഉച്ചയ്ക്ക് 1:40നാണ് അറ്റ്-ടാൻഫ് മേഖലയിൽ നിന്ന് എത്തിയ ഭീകരസംഘം സൈനിക ഉദ്യോഗസ്ഥർ യാത്ര ചെയ്ത ബസ് ആക്രമിച്ചത്. അൽ-ഷോല പട്ടണത്തിനടുത്താണ് സംഭവം. ഡിസംബർ 30 നും ഇത്തരത്തിൽ തീവ്രവാദികൾ പ്രദേശത്ത് ആക്രമണം നടത്തിയിരുന്നു. അന്ന് 28 സാധാരണക്കാർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ജോർദാൻ അതിർത്തിയിലെ തെക്കൻ സിറിയയിലുള്ള അറ്റ്-ടാൻഫ് പ്രദേശം യുഎസ് സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്.