കേരളം

kerala

ETV Bharat / international

സുഡാനില്‍ മരണം 100 കവിഞ്ഞു; വെടിവെപ്പ് നിര്‍ത്താതെ ചർച്ചക്കില്ലെന്ന് പ്രതിഷേധക്കാര്‍ - സിവിലിയൻ പ്രക്ഷോഭകർ

"ഒരേ സമയം വെടിയുതിർക്കുകയും  ചർച്ചയ്ക്ക് വിളിക്കുകയും ചെയ്യുന്ന സൈന്യത്തിന്‍റെ നിലപാടിനോട് യോജിപ്പില്ല"

സുഡാൻ പുകയുന്നു : ചർച്ച നിരാകരിച്ച് പ്രതിഷേധക്കാർ , ഖർത്തൂമിലെ വെടിവെപ്പിൽ മരണം 100 കവിഞ്ഞു

By

Published : Jun 6, 2019, 8:52 AM IST

ഖര്‍ത്തൂം: സുഡാനിൽ സൈന്യം വിളിച്ച ചർച്ച സമരാനുകൂലികള്‍ നിരാകരിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം നടത്തിയ കനത്ത വെടിവെപ്പിനെ തുടർന്നാണിത്. ഒരേ സമയം വെടിയുതിർക്കുകയും ചർച്ചയ്ക്ക് വിളിക്കുകയും ചെയ്യുന്ന സൈന്യത്തിന്‍റെ നിലപാടിനോട് യോജിപ്പില്ലെന്ന് സമരാനുകൂലികള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സുഡാൻ തലസ്ഥാനമായ ഖർത്തൂമിൽ സിവിലിയൻ പ്രക്ഷോഭകർക്കു നേരെയുണ്ടായ വെടിവെപ്പിൽ കുട്ടികളടക്കം നൂറിലധികം പേര്‍ മരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിൽ അഞ്ഞൂറിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് സംഭവ സമയത്ത് പ്രദേശത്തുണ്ടായിരുന്നത്. ഇവരെ തുരത്താന്‍ എല്ലാ വശങ്ങളിലൂടെയും വളഞ്ഞ സൈന്യം വെടിയുതിർക്കുന്നതിനൊപ്പം പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

സുഡാനിൽ അധികാരം ഏറ്റെടുത്ത സൈനിക കൗണ്‍സില്‍ സിവിലിയന്‍ സര്‍ക്കാരിനു ഭരണം കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങള്‍ തെരുവിലിറങ്ങി മാസങ്ങളായി പ്രതിഷേധം നടത്തുന്നത്.

ABOUT THE AUTHOR

...view details