ദുബൈ:പ്രദേശത്തെ സിഖ് ക്ഷേത്രം തുറക്കാൻ അനുമതി നൽകി. നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ക്ഷേത്രം തുറക്കുക. ക്ഷേത്രത്തിൽ പ്രവേശിക്കുന്നവരുടെ താപനില പരിശോധിക്കുകയും സാമൂഹിക അകലം ഉറപ്പാക്കുകയും ചെയ്യും. ക്ഷേത്രത്തിനകത്ത് ആളുകൾക്ക് ഇരിക്കാനോ നിൽക്കാനോ അനുവാദമില്ല. ഒരു വാതിലൂടെ പ്രവേശിക്കുന്ന വിശ്വാസികൾ മറ്റൊരു വാതിലൂടെ പുറത്തേക്ക് കടക്കണമെന്ന് ക്ഷേത്ര ചെയർമാൻ സുരേന്ദർ കാന്ധാരി അറിയിച്ചു. രാവിലേയും വൈകുന്നേരങ്ങളിലും 300 മുതൽ 500 വരെ ആരാധകർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാം.
ദുബൈയിലെ സിഖ് ക്ഷേത്രം തുറക്കാന്‍ അനുമതി
ക്ഷേത്രത്തിൽ പ്രവേശിക്കുന്നവരുടെ താപനില പരിശോധിക്കുകയും സാമൂഹിക അകലം ഉറപ്പാക്കുകയും ചെയ്യും
ദുബൈയിലെ സിഖ് ക്ഷേത്രം വീണ്ടും തുറക്കാൻ അനുമതി നൽകി
കൊവിഡ് പകർച്ചവ്യാധിക്കിടെ ജോലി നഷ്ടപ്പെട്ട നിർമാണത്തൊഴിലാളികൾക്ക് സിഖ് വിഭാഗം ഭക്ഷണം നല്‍കും. പുലർച്ചെ നാലര മുതൽ രാത്രി പത്ത് വരെയായിരിക്കും ഭക്ഷണ വിതരണം. നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത തൊഴിലാളികൾക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള സഹായവും സിഖ് വിഭാഗം ചെയ്യും. പണമടയ്ക്കാൻ കഴിയാത്തവര്‍ക്ക് വിമാന യാത്ര സൗജന്യമാണ്. പൊതുജനങ്ങളില്‍ നിന്നുള്ള സംഭവനകളിലൂടെയാണ് ഇതിനുള്ള പണം സമാഹരിക്കുന്നതെന്ന് സുരേന്ദർ കാന്ധാരി പറഞ്ഞു.