റിയാദ്:ഹുതി വിമതര്‍ക്ക് എതിരെ യു.എന്‍ നിര്‍ദ്ദേശ പ്രകാരം നടത്തുന്ന ആക്രമണങ്ങള്‍ രണ്ട് ആഴ്ചത്തേക്ക് നിര്‍ത്തിവച്ചതായി സൗദി മാധ്യമങ്ങള്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേണല്‍ തുര്‍ക്കി അല്‍ മാലിക്കിയെ ഉദ്ധരിച്ച് എസ്.പി.എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഹൂതി വിമത വിരുദ്ധ പോരാട്ടം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചതായി സൗദി - ആക്രമണം
വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേണല്‍ തുര്‍ക്കി അല്‍ മാലിക്കിയെ ഉദ്ധരിച്ച് എസ്.പി.എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഹുതി വിമത വിരുദ്ധ പോരാട്ടം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചതായി സൗദി
ലോക വ്യാപകമായി കൊവിഡ്-19 വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് നീക്കം. യമന്‍റെ ആവശ്യപ്രകാരം 2005ല്‍ ആണ് യുഎന്നുമായി ചേര്‍ന്ന് സംയുക്ത ആക്രമണം സൗദി ആരംഭിച്ചത്. കൊവിഡ്-19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് യു.എന്‍ സ്പെഷല്‍ ഓഫീസര്‍ ഇരുവിഭാഗത്തോടും കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.