അൽ ഖ്വയ്ദ മുൻതലവനായിരുന്ന ഒസാമ ബിൻ ലാദന്‍റെമകൻ ഹംസ ബിൻ ലാദന്‍റെപൗരത്വം റദ്ദാക്കി സൗദി അറേബ്യ. അമേരിക്ക ഹമാസിന്‍റെ തലക്ക് വിലയിട്ടതിന് പിന്നാലെയാണ് സൗദിയുടെ നടപടി. കഴിഞ്ഞ ദിവസമാണ്ഹമാസിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു മില്ല്യണ്‍ ഡോളര്‍ (ഏതാണ്ട് ഏഴ് കോടി രൂപ) അമേരിക്കപാരിതോഷികം പ്രഖ്യാപിച്ചത്.ഇസ്ലാമികതീവ്രവാദ ഗ്രൂപ്പുകളുടെ നേതാവായി ലാദന്‍റെ മകൻവളർന്നു വരുന്നെന്ന കണ്ടെത്തിയാണ് അമേരിക്കന്‍ നടപടി.
ഒസാമ ബിൻലാദന്‍റെമരണത്തിനു ശേഷം മൂന്ന് ഭാര്യമാരെയും മക്കളെയും അവരുടെ സ്വദേശമായ സൗദിയിലേക്ക് തിരികെ മടങ്ങാൻ അനുവദിച്ചിരുന്നു. എന്നാൽ ഹംസയുടെ കാര്യത്തിൽ അപ്പോഴും തർക്കം നിലനിന്നിരുന്നു. വർഷങ്ങളോളം മാതാവിനൊപ്പം ഇറാനിലായിരുന്നു ഹംസ. 30 വയസ് പ്രായമുണ്ടെന്ന് കരുതുന്ന ഹമാസ് ബിൻ ലാദനെ രണ്ട് വർഷം മുമ്പാണ് അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. പിതാവിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി അമേരിക്കയെയും സഖ്യ കക്ഷികളെയും നശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഹമാസിന്‍റെ നിരവധി ഓഡിയോ, വീഡിയോ സന്ദേശങ്ങള്‍ അടുത്തിടെ പുറത്ത് വരികയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നടപടി.