ജറുസലേം:ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ. പ്രതിഷേധക്കാരെ മെറ്റൽ ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് തടഞ്ഞു. ജറുസലേമിലെ നെതന്യാഹു വിരുദ്ധ പ്രക്ഷോഭകർ പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് ആരോപിച്ചു. നെതന്യാഹുവിന്‍റെ വസതിക്ക് പുറത്ത് വ്യാഴാഴ്ച നടന്ന പ്രതിഷേധത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്. കൊവിഡിനെ നേരിടാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാരിനെ അനുവദിക്കുന്ന ബില്ല് പാർലമെന്‍റിന്‍റെ അനുമതി തേടാതെയാണ് പാസാക്കിയതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
നെതന്യാഹു വിരുദ്ധ പ്രക്ഷോഭകരെ തടഞ്ഞ് പൊലീസ് - Benjamin Netanyahu
കൊവിഡിനെ നേരിടാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാരിനെ അനുവദിക്കുന്ന ബില്ല് പാർലമെന്‍റിന്‍റെ അനുമതി തേടാതെയാണ് പാസാക്കിയതത്. ഇതിനെ പ്രതിഷേധക്കാർ അപലപിച്ചു.
നെതന്യാഹു വിരുദ്ധ പ്രക്ഷോഭകരെ തടഞ്ഞ് പൊലീസ്
കഴിഞ്ഞ ദിവസങ്ങളിലും കൊവിഡ് കാലത്തെ സാമ്പത്തിക നയങ്ങളിൽ പ്രതിഷേധിച്ച് ഇസ്രായേലിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. ടെൽ അവീവിലും ജറുസലേമിലും ഒരേസമയം നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. അഴിമതിക്കേസിൽ വിചാരണ നേരിടുന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം നടന്നത്.