ബാഗ്‌ദാദ്: ബാഗ്‌ദാദിലെ യുഎസ് സൈനിക താവളത്തിന് നേരെ റോക്കറ്റാക്രമണം. ആക്രമണത്തില്‍ ആളപായമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ന് പുലർച്ചെയാണ് സൈനിക താവളത്തിന് നേരെ ആക്രമണമുണ്ടായത്. ഓപ്പറേഷൻ ഇൻഹെറന്‍റ് റിസോൾവ് (ഒഐആർ) വക്താവ് കേണൽ മൈൽസ് കാഗിൻസാണ് ആളപായമില്ലെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്.
ബാഗ്‌ദാദിലെ യുഎസ് സൈനിക താവളത്തിന് നേരെ റോക്കറ്റാക്രമണം
ഞായറാഴ്ച പുലർച്ചെയാണ് ബാഗ്‌ദാദിലെ സൈനിക താവളത്തിന് നേരെ ആക്രമണമുണ്ടായത്
ബാഗ്‌ദാദ് റോക്കറ്റാക്രമണം; ആളപായമില്ലെന്ന് അറിയിപ്പ്
ഇറാഖിലെ സൈനിക താവളത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. ബാഗ്‌ദാദിലെ ഗ്രീൻ സോണിൽ യുഎസ് എംബസിക്ക് സമീപമാണ് ആക്രമണം നടന്നത്.