കേരളം

kerala

ETV Bharat / international

ഗാസയിൽ ഇസ്രയേലിന്‍റെ കൂടുതൽ ആക്രമണങ്ങൾ ; വൈദ്യുതി നിലച്ചു - israel rocket attacks news

ആക്രമണത്തിൽ ഗാസയിലെ ഹമാസിന്‍റെ പൊളിറ്റിക്കൽ ബ്യൂറോ ഓഫിസ് നശിപ്പിക്കപ്പെട്ടെന്ന് റിപ്പോർട്ട്.

Israeli Forces launch more attacks  causing power shutdown in Gaza City  ഇസ്രയേൽ പലസ്‌തീൻ സംഘർഷം  ഗാസയിൽ വീണ്ടും റോക്കറ്റ് ആക്രമണം വാർത്ത  ഗാസയിൽ വൈദ്യുതി നിലച്ചു  ഇസ്രയേൽ ആക്രമണം വീണ്ടും  ഗാസയിൽ റോക്കറ്റ് ആക്രമണം തുടരുന്നു  ഇസ്രയേൽ പലസ്‌തീൻ സംഘർഷം പുകയുന്നു  ഗാസയിൽ വൈദ്യുതി ബന്ധം നിലച്ചു  ഗാസയിൽ തുടർച്ചയായ ഇസ്രയേൽ ആക്രമണം  israeli attack in gaza  israel rocket attacks in gaza  israel rocket attack news  power shutdown in Gaza City  israeli strikes against the Gaza Strip  electricity was cut off in the city of Gaza  electricity was cut off in Gaza  israel rocket attacks news  Gaza City news
ഗാസയിൽ ഇസ്രയേലിന്‍റെ കൂടുതൽ ആക്രമണങ്ങൾ; ഗാസയിൽ വൈദ്യുതി നിലച്ചു

By

Published : May 16, 2021, 11:11 AM IST

ഗാസ : ഇസ്രയേൽ ഗാസയിലേക്ക് നടത്തുന്ന തുടർച്ചയായുള്ള ആക്രമണങ്ങളെ തുടർന്ന് നഗരത്തിലെ വൈദ്യുതി ബന്ധം നിലച്ചതായി റിപ്പോർട്ട്. അതേസമയം ഗാസയിലെ ഹമാസിന്‍റെ പൊളിറ്റിക്കൽ ബ്യൂറോ ഓഫിസ്, ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടെന്നും വിവരമുണ്ട്. എന്നാൽ ഔദ്യോഗിക വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ രാത്രി മുതൽ ഗാസയിലേക്ക് ഇസ്രയേൽ ആക്രമണം രൂക്ഷമാണെന്നാണ് അറിയുന്നത്. മുന്നറിയിപ്പ് നൽകിയ ശേഷം ഇസ്രയേൽ ബഹുനില കെട്ടിടത്തിലേക്ക് ആക്രമണം നടത്തിയിരുന്നു. ഹമാസ് ഇന്‍റലിജൻസ് ഹെഡ്‌ ക്വാട്ടേഴ്‌സ് ആയി ഉപയോഗിച്ചിരുന്ന കെട്ടിടമാണ് തകർത്തതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പറയുന്നു. എന്നാൽ അൽജസീറ, അസോസിയേറ്റ് പ്രസ് ഉൾപ്പടെയുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ ഓഫിസുകൾ സ്ഥിതിചെയ്യുന്ന ഗാസയിലെ ബഹുനിലക്കെട്ടിടമാണ് ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്നത്.

READ MORE: വീണ്ടും വിലാപഭൂമിയായി പലസ്തീന്‍ ഇസ്രയേല്‍ മേഖലകള്‍ ; മരണസംഖ്യയേറുന്നു

റമദാനില്‍ ഇസ്ലാം മത വിശ്വാസികൾ അൽ-അഖ്സ പള്ളിയിൽ എത്തുന്നതിന് മുൻപ് ഇസ്രയേൽ സേന ഇവിടം തങ്ങളുടെ അധീനതയിലാക്കുകയും കർശന പരിശോധനകൾക്ക് ശേഷം മാത്രം വിശ്വാസികളെ പള്ളിയിലേക്ക് കടത്തിവിടുകയും ചെയ്‌തു. ഇതേതുടര്‍ന്ന് പള്ളിയില്‍ സംഘര്‍ഷമുണ്ടാവുകയും നിരായുധരായ വിശ്വാസികള്‍ക്ക് നേരെ ഇസ്രയേലി സേന റബ്ബര്‍ ബുള്ളറ്റുകളും ഗ്രനേഡുകളും പ്രയോഗിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ 305 പലസ്തീനികൾക്ക് പരിക്കേൽക്കുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്‌തു.

READ MORE: അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ടവർ തകർത്ത് ഇസ്രയേൽ സൈന്യം

സംഘര്‍ഷത്തെ തുടര്‍ന്ന് പള്ളിയിൽ നിന്ന് തിങ്കളാഴ്ച വൈകുന്നേരം ആറ് മണിക്ക് മുൻപ് ഇസ്രയേല്‍ സുരക്ഷാസേനയെ പിൻവലിക്കണമെന്ന് ഗാസ മുനമ്പിനെ നിയന്ത്രിക്കുന്ന തീവ്രവാദ ഗ്രൂപ്പായ ഹമാസ് അന്ത്യശാസനം നൽകി. എന്നാൽ സമയപരിധി കഴിഞ്ഞതിന് ശേഷവും സൈന്യം പള്ളിയില്‍ തുടര്‍ന്നതോടെ ഹമാസ് ഇസ്രയേലിന് നേര്‍ക്ക് റോക്കറ്റുകൾ പ്രയോഗിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details