ജെറുസലേം: കൊവിഡ് വ്യാപനത്തെ തുടർന്ന് യുഎഇയിലേക്കുള്ള യാത്രക്ക് മുന്നറിയിപ്പ് നൽകി ഇസ്രയേൽ ആരോഗ്യ മന്ത്രാലയം. ബുധനാഴ്‌ചയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. യുഎഇ, ഉഗാണ്ട, ഉറുഗ്വേ, എത്യോപ്യ, ബൊളീവിയ, മാലിദ്വീപ്, നമീബിയ, നേപ്പാൾ, പരാഗ്വേ, ചിലി, കൊളംബിയ, കോസ്റ്റാറിക്ക, ടുണീഷ്യ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് പെറുവിനെ ഒഴിവാക്കി.
രാജ്യങ്ങളിലെ രോഗാവസ്ഥകളിൽ കാര്യമായ പുരോഗതിയില്ലെങ്കിൽ, പരമാവധി അപകടസാധ്യതയുള്ളവ എന്ന മറ്റൊരു പട്ടിക കൂടി തയ്യാറാക്കിയിട്ടുണ്ട്. അർജന്‍റീന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, മെക്‌സികോ, റക്ഷ്യ എന്നീ രാജ്യങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ള കൊവിഡ് മുക്‌തരായവരും വാക്‌സിൻ സ്വീകരിച്ചവരും ഉൾപ്പെടെയുള്ള യാത്രക്കാർ ഇസ്രായേലിലേക്ക് വരുമ്പോൾ ജൂൺ 27 വരെ ക്വാറന്‍റൈൻ ആവശ്യമാണെന്നും മന്ത്രാലം അറിയിച്ചു.