ഇന്ത്യയുമായി മികച്ച ബന്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്‌തലി ബെന്നറ്റ്. ആശംസകളറിയിച്ച നരേന്ദ്രമോദിക്ക് ബെന്നറ്റ് നന്ദി അറിയിക്കുകയും ചെയ്തു.
ഇസ്രയേലിന്‍റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ ബെന്നറ്റിനെ അഭിനന്ദിച്ച മോദി 2022ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ മുപ്പതാം വർഷം ആഘോഷിക്കുന്ന വേളയിൽ പരസ്‌പരം കാണാമെന്നും ട്വീറ്റ് ചെയ്തിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും മോദി അറിയിച്ചു.
READ MORE: 'തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നു' ; നഫ്‌തലി ബെന്നറ്റിനെ അഭിനന്ദിച്ച് മോദി
കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കറും ഇസ്രയേലിലെ പുതിയ സര്‍ക്കാരിന് അഭിനന്ദനം അറിയിച്ചിരുന്നു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കാൻ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി യായിർ ലാപ്പിഡും ട്വീറ്റ് ചെയ്തു.
READ MORE: ഒറ്റവോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ നെതന്യാഹു യുഗത്തിന് അന്ത്യം ; ഇസ്രയേലില്‍ നഫ്തലി ബെന്നറ്റ് പ്രധാനമന്ത്രി
12 വർഷം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യം കുറിച്ചാണ് നഫ്‌തലി ബെന്നറ്റ് ഞായറാഴ്ച അധികാരമേറ്റത്. അടിയന്തര കെനെസ്സെറ്റ് ചേര്‍ന്നാണ് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്.