കേരളം

kerala

ETV Bharat / international

വീട്ടിനുള്ളിലെ മാസ്‌ക് ഉപയോഗം ഒഴിവാക്കി ഇസ്രയേൽ

രാജ്യത്ത്‌ കൊവിഡ്‌ കേസുകൾ കുറയുന്ന സാഹചര്യത്തിലാണ്‌ നടപടി.

ഇസ്രായേൽ  വീടുകളിൽ മാസ്‌ക്ക്‌ ഉപയോഗം  Israel drops indoor mask requirement  daily-COVID cases decline  COVID cases decline in Israel  Israel drops indoor mask
വീടുകളിൽ മാസ്‌ക്ക്‌ ഉപയോഗം ഒഴിവാക്കി ഇസ്രായേൽ

By

Published : Jun 15, 2021, 7:51 AM IST

ടെൽ അവിവ്‌ : വീട്ടിനുള്ളില്‍ മാസ്‌ക് ഉപയോഗിക്കുന്നത്‌ ഒഴിവാക്കി ഇസ്രയേൽ സർക്കാർ. രാജ്യത്ത്‌ കൊവിഡ്‌ കേസുകൾ കുറയുന്ന സാഹചര്യത്തിലാണ്‌ നടപടി. എന്നിരുന്നാലും പൊതു ഇടങ്ങളിൽ ഇത് ഉപയോഗിക്കണം.

also read:സിറിയയിലെ ഇഡ്‌ലിബിൽ ഷെല്ലാക്രമണം

16 വയസിൽ താഴെയുള്ളവർ വാക്‌സിൻ സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ വീടുകള്‍ക്കുള്ളിലും മാസ്‌ക് ഉപയോഗിക്കുന്നത്‌ നിർബന്ധമാണന്ന്‌ ഇസ്രയേൽ സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

12 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക്‌ വാക്‌സിൻ നൽകുന്നത്‌ വിജയകരമായാൽ പിന്നീട്‌ സ്‌കൂളുകളിലും മാസ്‌ക് ധരിക്കുന്നത്‌ പിൻവലിക്കുമെന്ന് ഇസ്രയേൽ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ജൂൺ 13 നാണ്‌ 12 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചത്‌. നിലവിൽ 600,000 പേരാണ്‌ വാക്‌സിൻ സ്വീകരിച്ചിരിക്കുന്നത്‌. നിലവിൽ രാജ്യത്ത്‌ കൊവിഡ്‌ ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 212 ആണ്‌.

ABOUT THE AUTHOR

...view details