ബാഗ്‌ദാദ്:ഇറാഖിൽ കൊവിഡ് ആശുപത്രിയിൽ തീപിടിച്ച് 50 പേർ കൊല്ലപ്പെട്ടു. കിഴക്കൻ ഇറാഖിലെ ഇമാം അൽ ഹുസൈ ആശുപത്രിയിലെ കൊവിഡ് ഐസ്‌ലേഷൻ സെന്‍ററിലാണ് തീപിടിച്ചത്. തീയണക്കാനുള്ള ശ്രമം ആരംഭിച്ചതായി ഇറാഖ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 63 രോഗികളാണ് വാർഡിൽ ഉണ്ടായിരുന്നത്. മൂന്ന് മാസം മുൻപാണ് കൊവിഡ് രോഗികൾക്കായി പുതിയ വാർഡ് തുറന്നത്.