ഇറാനില്‍ 24 മണിക്കൂറിനിടെ 10,463 പേര്‍ക്ക് കൊവിഡ് - കൊവിഡ് 19
ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 6,92,949 ആയി
ടെഹ്‌റാന്‍: ഇറാനില്‍ 24 മണിക്കൂറിനിടെ 10,463 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 6,92,949 ആയി. 458 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ മരണ നിരക്ക് 38,749 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് സിമ സദത് ലാറി വ്യക്തമാക്കി. ഇതുവരെ 5,25,641 പേര്‍ ഇറാനില്‍ രോഗമുക്തി നേടിയിട്ടുണ്ട്. 5561 പേര്‍ നിലവില്‍ ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. രാജ്യത്തൊട്ടാകെ 52,63,173 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. ഫെബ്രുവരി 19നാണ് ഇറാനില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്.