ഇറാനിൽ കൊവിഡ് 19 ബാധിച്ച് 66 പേര്‍ മരിച്ചു - Iran covid 19
ചൈനക്ക് പുറത്ത് കൊവിഡ് 19 രോഗബാധ ഏറ്റവും അധികം സ്ഥിരീകരിച്ച രാജ്യമാണ് ഇറാൻ
കൊവിഡ്
ടെഹ്‌റാൻ: ഇറാനില്‍ കൊവിഡ് 19 ബാധിച്ച് 66 പേർ മരിച്ചു. രാജ്യത്താകെ 1501 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തിങ്കാളാഴ്‌ച ടെഹ്‌റാനിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇറാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു. ചൈനക്ക് പുറത്ത് കൊവിഡ് 19 ഏറ്റവും അധികം ബാധിച്ച രാജ്യമാണ് ഇറാൻ. രോഗം സ്ഥീരീകരിച്ചവരിൽ രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.