കേരളം

kerala

ETV Bharat / international

ഇറാന്‍ ആണവ ആയുധങ്ങള്‍ തേടിയിട്ടില്ലെന്ന് മുഹമ്മദ് ജാവേദ് ഷെരീഫ് - ഇറാന്‍ ആണവ ആയുധങ്ങള്‍

പശ്ചിമേഷ്യയില്‍ യുഎസ് വിന്യസിച്ച സൈന്യത്തിന്‍റെ സാന്നിധ്യം ആ പ്രദേശത്തെ ജനങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് മുഹമ്മദ് ജാവേദ് ഷെരീഫ് ആരോപിച്ചു.

മുഹമ്മദ് ജാവേദ് ഷെരീഫ്

By

Published : May 28, 2019, 11:10 AM IST

യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ഷെരീഫ്. ഇറാന്‍ ആണവ ആയുധങ്ങള്‍ തേടിയിട്ടില്ലെന്ന് മുഹമ്മദ് ജാവേദ് ഷെരീഫ് വ്യക്തമാക്കി. അതേസമയം പശ്ചിമേഷ്യയില്‍ യുഎസ് വിന്യസിച്ച സൈന്യത്തിന്‍റെ സാന്നിധ്യം ആ പ്രദേശത്തെ ജനങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ഇറാനില്‍ 'ഭരണമാറ്റം' നടത്താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ തെഹ്റാനിലേക്ക് ആണവായുധങ്ങള്‍ വരുന്നത് തടയാന്‍ ശ്രമിക്കുമെന്നായിരുന്നു യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രസ്താവന. കഴിഞ്ഞദിവസം ജപ്പാന്‍ സന്ദശനത്തിനിടെ ട്രംപ് ഇറാനുമായുള്ള ആണാവായുധ കരാര്‍ സാധ്യമാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ജാവേദ് ഷെരീഫ് മറുപടിയുമായി രംഗത്ത് വന്നത്.

ABOUT THE AUTHOR

...view details