വാഷിങ്ടണ്‍: ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. "ഇറാനിലെ 'പരമോന്നത നേതാവ്' എന്ന് വിളിക്കപ്പെടുന്ന അത്ര പരമോന്നതനല്ലാത്ത നേതാവ് അമേരിക്കയെയും യൂറോപ്പിനെയും കുറിച്ച് മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അവരുടെ സമ്പദ്‌വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുകയാണ്. അവരുടെ ജനങ്ങൾ ദുരിതമനുഭവിക്കുന്നു. അതിനാല്‍ അദ്ദേഹം വാക്കുകളില്‍ വളരെ ശ്രദ്ധാലുവായിരിക്കണം " യുഎസ് പ്രസിഡന്‍റിന്‍റെ പുതിയ ട്വീറ്റിലെ വാചകങ്ങളാണിവ.
അയത്തുള്ള ഖമേനിക്ക് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ് - അയത്തുള്ള ഖമേനിക്ക് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്
ഇറാഖിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ ഇറാനിയൻ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇരുനേതാക്കളും പരസ്പരം കൊമ്പുകോര്‍ക്കുന്നത്.
അയത്തുള്ള ഖമേനിക്ക് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്
എട്ട് വർഷത്തിനിടെ ആദ്യമായി ടെഹ്‌റാനിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ അയത്തുള്ള അലി ഖമേനി യു.എസ് ഉദ്യോഗസ്ഥരെ "അമേരിക്കൻ കോമാളികൾ" എന്ന് പരിഹസിക്കുകയും ഫ്രാൻസിനെയും ജർമ്മനിയെയും യുകെയെയും വിശ്വസിക്കാൻ കഴിയില്ലെന്നും പറഞ്ഞത് വലിയ വിവാദമായിരുന്നു. .