കേരളം

kerala

ETV Bharat / international

താലിബാൻ ഡിജിറ്റൽ ചരിത്രം തെരഞ്ഞേക്കാം; അക്കൗണ്ടുകൾ സുരക്ഷിതമാക്കി ഫേസ്ബുക്കും ട്വിറ്ററും - അഫ്ഗാനികളുടെ ഫേസ്ബുക്ക് അക്കൗണ്ട്

സാമൂഹ മാധ്യമങ്ങളിലുടെ അഫ്‌ഗാൻ പൗരന്മാരുടെ ബന്ധങ്ങളും ഡിജിറ്റൽ ചരിത്രവും താലിബാൻ ട്രാക്ക് ചെയ്യാനുള്ള സാധ്യത നിരവധി മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. അഫ്‌ഗാൻ വനിത ഫുട്ബോൾ അംഗങ്ങളോട് സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഡീലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

facebook  taliban takeover  afghan users social media accounts  ഫേസ്ബുക്ക്  ട്വിറ്റർ  താലിബാൻ  അഫ്ഗാനികളുടെ ഫേസ്ബുക്ക് അക്കൗണ്ട്  linkedin
താലിബാൻ ഡിജിറ്റൽ ചരിത്രം തെരഞ്ഞേക്കാം; അക്കൗണ്ടുകൾ സുരക്ഷിതമാക്കി ഫേസ്ബുക്കും ട്വിറ്ററും

By

Published : Aug 20, 2021, 12:07 PM IST

താലിബാൻ അധികാരം പിടിച്ചെടുത്തതിനെ തുടർന്ന് അഫ്‌ഗാനിസ്ഥാനിലെ ജനങ്ങളുടെ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ നടപടി സ്വീകരിച്ച് സമൂഹ മാധ്യമങ്ങൾ. സുരക്ഷ നടപടികൾ സ്വീകരിച്ചതായി ഫേസ്ബുക്കും ട്വിറ്ററും ലിങ്ക്ഡ്ഇനും അറിയിച്ചു.

Also Read: വിദ്വേഷ പരാമർശം; 3.15 കോടി പോസ്റ്റുകൾക്കെതിരെ നടപടിയുമായി ഫേസ്ബുക്ക്

അഫ്‌നാനിസ്ഥാനിൽ നിന്നുള്ളവരെ ഫ്രണ്ട്സ് ലിസ്റ്റിൽ തെരയാൻ ഇനി മുതൽ സാധിക്കില്ലെന്ന് ഫേസ്ബുക്ക് അറിയിച്ചു. താൽക്കാലികമായാണ് ഇത്തരം ഒരു നിയന്ത്രണം ഫേസ്ബുക്ക് ഏർപ്പെടുത്തിയത്. കൂടാതെ അഫ്‌ഗാനികൾക്ക് ഒറ്റ ക്ലിക്കിൽ അക്കൗണ്ട് ലോക്ക് ചെയ്യാനുള്ള പ്രത്യേക ടൂളും ഫേസ്ബുക്ക് അവതരിപ്പിച്ചു. അക്കൗണ്ട് ലോക്ക് ആക്കിയാൽ ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ളവർക്കല്ലാതെ മറ്റാർക്കും പോസ്റ്റുകൾ കാണാൻ സാധിക്കില്ല.

സാമൂഹ മാധ്യമങ്ങളിലുടെ അഫ്‌ഗാൻ പൗരന്മാരുടെ ബന്ധങ്ങളും ഡിജിറ്റൽ ചരിത്രവും താലിബാൻ ട്രാക്ക് ചെയ്യാനുള്ള സാധ്യത നിരവധി മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. അക്കാദമിസ്റ്റുകളും മാധ്യമപ്രവർത്തകരും മനുഷ്യാവകാശ സംരക്ഷകരും ഉൾപ്പെടെ ആയിരക്കണക്കിന് അഫ്‌ഗാനികൾ താലിബാൻ പ്രതികാരത്തിന്‍റെ ഭീഷണിയിലാണെന്ന് ആംനസ്റ്റി ഇന്‍റർനാഷണൽ പറഞ്ഞിരുന്നു.

അഫ്‌ഗാൻ വനിതാ ഫുട്ബോൾ അംഗങ്ങളോട് സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഡീലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്ക് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങളുടെ നടപടി നടപടി.

മൈക്രോസോഫ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ലിങ്ക്ഡ്ഇൻ അഫ്‌ഗാനിസ്ഥാനിലെ ഉപയോക്താക്കളുടെ കണക്ഷനുകൾ താൽക്കാലികമായി മറ്റ് ഉപയോക്താക്കൾക്ക് ലഭ്യമാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ആർക്കൈവു ചെയ്‌ത ട്വീറ്റുകൾ നീക്കംചെയ്യാനുള്ള അഭ്യർഥനകൾ വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ട്വിറ്ററും അറിയിച്ചു.

ഇന്‍റർനെറ്റ് ആർക്കൈവ്സുമായി ചേർന്നാണ് ട്വിറ്ററിന്‍റെ നടപടി. ഉപഭോക്താക്കൾക്ക് ഭീഷണിയാവുന്ന വിവരങ്ങൾ അടങ്ങിയ അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ആക്‌സസ് വീണ്ടെടുത്ത് ട്വീറ്റുകൾ ഡിലീറ്റ് ചെയ്യുന്നതുവരെ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാനാവുമെന്നും ട്വിറ്റർ അറിയിച്ചു.

ABOUT THE AUTHOR

...view details