കേരളം

kerala

ETV Bharat / international

ദുബൈ തുറക്കുന്നു; സഞ്ചാരികൾക്ക് ജുലൈ ഏഴ് മുതൽ പ്രവേശനം

ജൂൺ 23 മുതൽ പൗരന്മാർക്കും താമസക്കാർക്കും വിദേശയാത്ര അനുവദിക്കും.

By

Published : Jun 22, 2020, 4:08 AM IST

Dubai allows foreign tourists from July 7  ദുബൈ തുറക്കുന്നു  സഞ്ചാരികൾക്ക് ജുലൈ ഏഴ് മുതൽ പ്രവേശനം  Dubai
ദുബൈ

ദുബൈ: ജൂലൈ ഏഴ് മുതൽ ദുബൈ സന്ദർശിക്കാൻ വിദേശ വിനോദ സഞ്ചാരികൾക്ക് അനുമതി. പുതിയ പ്രോട്ടോക്കോൾ പ്രകാരം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ദുബായ് വിമാനത്താവളത്തിൽ എത്തുമ്പോൾ പരിശോധനയ്ക്ക് വിധേയരാകുകയോ ചെയ്യുന്നവർക്ക് മാത്രമാണ് സന്ദർശനാനുമതി.

ജൂൺ 22 മുതൽ വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ സ്വീകരിക്കാൻ വിമാനത്താവളങ്ങൾ സജ്ജമാക്കുമെന്നും ദുബായ് സർക്കാർ അറിയിച്ചു. ജൂൺ 23 മുതൽ പൗരന്മാർക്കും താമസക്കാർക്കും വിദേശയാത്ര അനുവദിക്കും. കൂടാതെ, പൗരന്മാർക്ക് വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നതിൽ നിയന്ത്രണങ്ങൾ ഒഴിവാക്കിയതായും അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details