ഇസ്‌മിർ: തുർക്കിയിലെ ഏയ്‌ജിയൻ തീരത്തും സമോസിൻ്റെ വടക്ക് ഭാഗത്തും ഉണ്ടായ ഭൂകമ്പത്തിൽ 27 മരണം. 800 ലധികം പേർക്ക് പരിക്കേറ്റു. നിരവധിപേർ കുടുങ്ങിക്കിടക്കുന്നു. ഭൂകമ്പത്തെ തുടർന്ന് പ്രദേശത്ത് സുനാമി ഉണ്ടായതായി അധികൃതർ അറിയിച്ചു. 38 വയസുള്ള ഒരു സ്‌ത്രീയും മൂന്ന് കുട്ടികളും കുടുങ്ങിക്കിടക്കുന്നതായും രക്ഷാപ്രവർത്തനം തുടരുന്നതായും അധികൃതർ അറിയിച്ചു. അയ്യായിരത്തോളം പേർ രക്ഷാപ്രവർത്തനം നടത്തുന്നതായും ഇതുവരെ നൂറോളം പേരെ രക്ഷപ്പെടുത്തിയതായും പരിസ്ഥിതി മന്ത്രി മുറാത്ത് കുറും മാധ്യമങ്ങളോട് പറഞ്ഞു.
തുർക്കിയിലെ ഭൂകമ്പത്തിൽ മരണം 27 ആയി; 800 ലധികം പേർക്ക് പരിക്ക്
ഭൂകമ്പത്തെ തുടർന്ന് പ്രദേശത്ത് സുനാമി ഉണ്ടായതായി അധികൃതർ അറിയിച്ചു. അയ്യായിരത്തോളം പേർ രക്ഷാപ്രവർത്തനം നടത്തുന്നതായും ഇതുവരെ നൂറോളം പേരെ രക്ഷപ്പെടുത്തിയതായി പരിസ്ഥിതി മന്ത്രി മുറാത്ത് കുറും മാധ്യമങ്ങളോട് പറഞ്ഞു.
ഇസ്‌മിറിൽ മാത്രം ഇതുവരെ 25 പേർ കൊല്ലപ്പെട്ടതായി തുർക്കിയി ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെൻ്റ് അറിയിച്ചു. മതിൽ ഇടിഞ്ഞ് വീണ് 19 പേർക്ക് പരിക്കേറ്റു. 14 വയസുകാരനടക്കം ഏഴ് പേരെ എയർ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രധാന തുറമുഖ നഗരമായ വതിയിലെ തെരുവുകളിൽ കടൽവെള്ളം നിറഞ്ഞു. നാശനഷ്‌ടം ഉയരാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം തുർക്കിയിലെ ഏറ്റവും വലിയ നഗരത്തിൽ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് ഇസ്‌താംബുൾ ഗവർണർ പറഞ്ഞു. തകർന്ന കെട്ടിടങ്ങളിലേക്ക് മടങ്ങരുതെന്ന് അധികൃതർ ഇസ്‌മിറിലെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. വീടുകളിലേക്ക് മടങ്ങാൻ ഭയന്ന് നിരവധി ആളുകൾ തെരുവുകളിൽ രാത്രി കഴിച്ചുകൂട്ടി. 1999 ൽ വടക്കുപടിഞ്ഞാറൻ തുർക്കിയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 87,000 പേരാണ് മരിച്ചത്.