കേരളം

kerala

ETV Bharat / international

വീണ്ടും വിലാപഭൂമിയായി പലസ്തീന്‍ ഇസ്രയേല്‍ മേഖലകള്‍ ; മരണസംഖ്യയേറുന്നു - അൽ-അഖ്സ

ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ മരണസംഖ്യ 72 ആയി

At least 65 killed in Gaza  7 in Israel as clashes intensify  അനിശ്ചിതത്വത്തിൽ ഇസ്രയേൽ-പലസ്തീൻ ജനത  ഇസ്രയേൽ  പലസ്തീൻ  ഇസ്രയേൽ-പലസ്തീൻ സംഘർഷം  ഗാസ  ടെൽ അവീവ്  അൽ-അഖ്സ  വ്യോമാക്രമണം
അനിശ്ചിതത്വത്തിൽ ഇസ്രയേൽ-പലസ്തീൻ ജനത

By

Published : May 13, 2021, 9:50 AM IST

ഗാസ: മരണഭൂമിയായി ഇസ്രയേൽ-പലസ്തീൻ പ്രദേശങ്ങൾ. ഏഴ് വർഷത്തിനിടെ പശ്ചിമേഷ്യ കണ്ട ഏറ്റവും വലിയ സംഘർഷത്തിൽ പലസ്തീനിൽ 16 കുട്ടികളും അഞ്ച് സ്ത്രീകളുമടക്കം 65 പേർ ഇതുവരെ കൊല്ലപ്പെട്ടു. ഇസ്രയേലില്‍ മരണസംഖ്യ ഏഴ് ആയി. 86 കുട്ടികളും 39 സ്ത്രീകളുമടക്കം 365ലധികം പേർക്ക് പരിക്കേറ്റു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് ഗാസ സിറ്റി കമാൻഡർ ബാസെം ഇസയുൾപ്പെടെയുള്ള മുതിർന്ന അംഗങ്ങൾ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. നിരവധി ബഹുനില കെട്ടിടങ്ങൾ ആക്രമണത്തിൽ പൂർണമായും തകർന്നു.

അതേസമയം, ടെൽ അവീവ് മെട്രോപൊളിറ്റൻ ഏരിയയിലും തെക്കൻ നഗരങ്ങളിലും ഗാസ നടത്തുന്ന ആക്രമണത്തിൽ അഞ്ച് വയസുള്ള കുട്ടി കൊല്ലപ്പെടുകയും 20 പേർക്കോളം പരിക്കേറ്റതായും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരിൽ അടിമാലി സ്വദേശി സൗമ്യ സന്തോഷും ഉൾപ്പെടുന്നു.

ബുധനാഴ്ച രാവിലെ ആറ് മണി മുതൽ പലസ്തീൻ 180 റോക്കറ്റുകൾ വിക്ഷേപിച്ചതായും അതിൽ 40 എണ്ണം പതിച്ചത് ഗാസയിലാണെന്നും ഇസ്രയേൽ സൈന്യം ആരോപിച്ചു. അതിനുമറുപടിയെന്നോണം ഹമാസ് ഉദ്യോഗസ്ഥരെയും ആയുധ ശേഖരങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വച്ച് 500ഓളം ആക്രമണങ്ങൾ ഇസ്രയേൽ പ്രതിരോധ സേന നടത്തി. ആക്രമണങ്ങളിൽ 36 പൊലീസുകാർക്ക് പരിക്കേറ്റതായും 374 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായും ഇസ്രയേൽ പൊലീസ് അറിയിച്ചു.

സംഘർഷങ്ങൾ ഇസ്രയേൽ കുടിയേറ്റക്കാർ കിഴക്കൻ ജറുസലേമിൽ നിന്ന് പലസ്തീൻ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിലേക്ക് നയിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന ഭീതി ഉടലെടുത്തിട്ടുണ്ട്. ഇസ്രയേൽ പണിമുടക്ക് നിർത്തലാക്കണമെന്നും ടെമ്പിൾ മൗണ്ടിലെ അൽ-അഖ്സ പള്ളിയിൽ "സൈനിക നടപടികൾ" അവസാനിപ്പിക്കാൻ ജൂത രാഷ്ട്രത്തിന് മേൽ സമ്മർദ്ദം ചെലുത്തണമെന്നും ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ ഡെപ്യൂട്ടി ചെയർമാൻ ആവശ്യപ്പെട്ടു. ടെമ്പിൾ മൗണ്ടിലെ അൽ-അക്സ പള്ളിയിലെ സൈനിക നടപടികൾ അവസാനിപ്പിച്ചാൽ ഇസ്രയേലുമായുള്ള പോരാട്ടം അവസാനിപ്പിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ-പലസ്തീൻ സംഘർഷം സമ്പൂർണ യുദ്ധത്തിലേക്കാണ് പോകുന്നതെന്നായിരുന്നു ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്.

Read More:ഇസ്രായേല്‍-പലസ്‌തീന്‍ സംഘര്‍ഷം; ലോഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

തുടക്കം പള്ളിയിൽ നിന്ന്

വെള്ളിയാഴ്ച പ്രാർഥനയ്ക്കായി ഇസ്ലാം മത വിശ്വാസികൾ അൽ-അഖ്സ പള്ളിയിൽ എത്തുന്നതിന് മുൻപ് ഇസ്രയേൽ സേന ഇവിടം തങ്ങളുടെ അധീനതയിലാക്കുകയും കർശന പരിശോധനകൾക്ക് ശേഷം മാത്രം വിശ്വാസികളെ പള്ളിയിലേക്ക് കടത്തിവിടുകയും ചെയ്തു. ഇതേതുടര്‍ന്ന് വൈകീട്ടോടെ പള്ളിയില്‍ സംഘര്‍ഷമുണ്ടാവുകയും നിരായുധരായ വിശ്വാസികള്‍ക്ക് നേരെ ഇസ്രയേലി സേന റബര്‍ ബുള്ളറ്റുകളും ഗ്രനൈഡുകളും പ്രയോഗിക്കുകയും ചെയ്തു. സംഭവത്തില്‍ 305 പലസ്തീനികൾക്ക് പരിക്കേൽക്കുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

സംഘര്‍ഷത്തെ തുടര്‍ന്ന് പള്ളിയിൽ നിന്ന് തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് മുൻപ് ഇസ്രയേല്‍ സുരക്ഷാസേനയെ പിൻവലിക്കണമെന്ന് ഗാസ മുനമ്പിനെ നിയന്ത്രിക്കുന്ന തീവ്രവാദ ഗ്രൂപ്പായ ഹമാസ് അന്ത്യശാസനം നൽകി. എന്നാൽ സമയപരിധി കഴിഞ്ഞതിന് ശേഷവും ഇസ്രയേല്‍ സൈന്യം പള്ളിയില്‍ തുടര്‍ന്നതോടെ ഹമാസ് ഇസ്രയേലിന് നേര്‍ക്ക് റോക്കറ്റുകൾ പ്രയോഗിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details