സുഡാനെ ആഫ്രിക്കൻ യൂണിയനിൽ നിന്ന് പുറത്താക്കി - ആഫ്രിക്കന്‍ യൂണിയൻ
പ്രതിഷേധക്കാര്‍ക്കെതിരെ വെടിയുതിര്‍ത്തതിന്‍റെ പേരിലാണ് ആഫ്രിക്കന്‍ യൂണിയന്‍റെ നടപടി
ഖാര്‍ത്തൂം: ജനാധിപത്യ സർക്കാരിനായി സമരം ചെയ്തവർക്കെതിരെ നടന്ന സൈനിക നടപടിയിൽ പ്രതിഷേധിച്ച് സുഡാനെ ആഫ്രിക്കൻ യൂണിയനിൽ നിന്ന് പുറത്താക്കി. ജനകീയ ഇടക്കാല സര്‍ക്കാര്‍ നിലവില്‍വരും വരെ സുഡാനെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നതായി, ആഫ്രിക്കന്‍ യൂണിയന്റെ സമാധാന സുരക്ഷ വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം ഖാര്‍ത്തൂമില്‍ റാലി നടത്തിയവർക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ നൂറിലധികം പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറോളം പേർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് അടിയന്തരയോഗം ചേര്‍ന്നാണ് ആഫ്രിക്കന്‍ യൂണിയന്‍ സുഡാനെ പുറത്താക്കിയത്.